- Trending Now:
ജിയോ വെല്‍കം ഓഫറിലേക്കു ഉപഭോക്താക്കളെ ക്ഷണിക്കുകയാണ്
രണ്ടു നഗരങ്ങളില്‍ കൂടി 5ജി സേവനം തുടങ്ങിയതായി റിലയന്‍സ് ജിയോ. ചെന്നൈ, രാജസ്ഥാനിലെ ക്ഷേത്ര നഗരമായ നാഥ്വാര എന്നിവിടങ്ങളിലാണ് പുതുതായി സര്‍വീസ് തുടങ്ങിയത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ജിയോ നേരത്തെ 5ജി സേവനം പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളിലെ പ്രധാന ഇടങ്ങളില്‍ 5ജി വൈഫൈ സര്‍വീസ് തുടങ്ങുമെന്നും ജിയോ അറിയിച്ചു.
ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ട്വിറ്റര്‍... Read More
വലിയ നഗരങ്ങള്‍ക്കു മാത്രം 5ജി സേവനം ലഭിച്ചാല്‍ പോര എന്നതുകൊണ്ടാണ്, ക്ഷേത്രനഗരമായ നാഥ്വാരയെ തെരഞ്ഞെടുത്തതെന്ന് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. ജിയോ വെല്‍കം ഓഫറിലേക്കു ചെന്നൈയിലെ ഉപഭോക്താക്കളെ ക്ഷണിക്കുകയാണ്. ഒരു ജിഗാ ബൈറ്റ് വരെയായിരിക്കും ചെന്നൈയിലെ ഇന്റര്‍നെറ്റ് വേഗമെന്ന് ആകാശ് അംബാനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.