- Trending Now:
തിരുവനന്തപുരം: രാജ്യത്തിൻറെ വളർച്ചയ്ക്ക് കൂടുതൽ സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ടെക്നോപാർക്കിലെ ഐടി സമൂഹം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് പാർക്ക് സെൻറർ ഫേസ് I കാമ്പസിൽ ദേശീയ പതാക ഉയർത്തി. പാർക്ക് സെൻറർ ഉദ്യോഗസ്ഥർ, സെക്യൂരിറ്റി ഗാർഡുമാർ, എസ്ഐഎസ്എഫ് ഉദ്യോഗസ്ഥർ, ഓപ്പറേഷൻസ്-മെയിൻറനൻസ് ടീം, സപ്പോർട്ട് സ്റ്റാഫ്, ഐടി പ്രൊഫഷണലുകൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭക്ഷ്യസുരക്ഷ, സൈനിക ശക്തി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ടെന്ന് സിഇഒ സന്ദീപ് കുമാർ പറഞ്ഞു. കേരളത്തിലും രാജ്യത്തും സാങ്കേതികവിദ്യയുടെയും ഐടി മേഖലയുടെയും വികസനത്തിൽ ഒരു സ്ഥാപനമെന്ന നിലയിൽ ടെക്നോപാർക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്നോപാർക്ക് രാജ്യത്തെ ഐടി കയറ്റുമതിക്ക് സംഭാവന നൽകിയ നിരവധി സാങ്കേതികവിദ്യ-ഐടി പാർക്കുകൾ ആരംഭിക്കാൻ പ്രചോദനമായിട്ടുണ്ട്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന പ്രേരകശക്തിയാണ്. മുന്നോട്ടു പോകുമ്പോൾ കൂടുതൽ വളരാനുള്ള അവസരങ്ങൾ രാജ്യത്തിനും ടെക്നോപാർക്കിനും ലഭിച്ചേക്കും. ഒരു സ്ഥാപനമെന്ന നിലയിൽ ടെക്നോപാർക്കിൻറെ വളർച്ചയുടെ ഭാഗമാകുന്നതിൽ നമ്മുടെ പങ്ക് പ്രയോജനപ്പെടുത്തുകയും വേണ്ടവിധം പുനർവിചിന്തനം നടത്തുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെക്നോപാർക്ക് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് വസന്ത് വരദ ചടങ്ങിൽ പങ്കെടുത്തു.
ഫേസ് 4 കാമ്പസിൽ രജിസ്ട്രാർ പ്രസീത കെ.സി യും ഫേസ് 3 കാമ്പസിൽ ടെക്നോപാർക്ക് സിടിഒ മാധവൻ പ്രവീണും പതാക ഉയർത്തി. തുടർന്ന് സിടിഒയും രജിസ്ട്രാറും ഫേസ് ഒന്നിലെ ചടങ്ങിലും സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.