Sections

മികച്ച ഫീച്ചറുകളുമായി എ05എസ് അവതരിപ്പിച്ച് ഐടെൽ

Thursday, Dec 14, 2023
Reported By Admin
itel

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ ഐടെൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐടെൽ എ05എസ് പുറത്തിറക്കി. 4000എംഎഎച്ച് ബാറ്ററിയും വലിയ 6.6 ഇഞ്ച് എച്ച്ഡി+ ഡ്രോപ്പ് ഡിസ്പ്ലേയും, 8 മെഗാപിക്സൽ എഐ ക്യാമറയുമായി എത്തുന്നത്. 1.6 ഗിഗാ ഹേർട്സ് പ്രോസസർ കരുത്ത് നൽകുന്ന ഫോണിൽ കോളിങ്, വെബ് ബ്രൗസിങ്, ഗെയിമിങ് ഉൾപ്പെടെയുള്ള സുഗമമായ പ്രകടനം ഉറപ്പാക്കുന്നതിന് 4ജിബി റാമും, 64ജിബി റോമുമാണുള്ളത്.

വ്യക്തമായ ഫോട്ടോകളും വീഡിയോകളും പകർത്താൻ 8എംപി പിൻ ക്യാമറയും മികച്ച സെൽഫികൾക്കായി എഐ ബ്യൂട്ടിഫിക്കേഷൻ മോഡുകളുള്ള 5എംപി സെൽഫി ക്യാമറയും ഐടെൽ എ05എസിൽ സജ്ജീകരിച്ചിട്ടുണ്ട്. പിൻഭാഗത്തെ ഫിംഗർപ്രിൻറ് സെൻസർ, ഫേസ് അൺലോക്ക്, ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ്, ഡ്യുവൽ 4ജി വോൾട്ട് സപ്പോർട്ട് എന്നിവയാണ് മറ്റു സവിശേഷതകൾ.

മികച്ച രൂപഭംഗിയും ദൈനംദിന ഉപയോഗക്ഷമതയുമായി പുതിയ ഐടെൽ എ05എസ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ പരിപൂർണതയാണ് എ05എസ്. കുറഞ്ഞ നിരക്കും എന്നാൽ ഫീച്ചറുകൾ നിറഞ്ഞതുമായ ഫോൺ തിരയുന്ന ഉപഭോക്താക്കളെ ഇത് ആകർഷിക്കുമെന്നും ഐടെൽ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

രാജ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോറുകളിലുടനീളം ക്രിസ്റ്റൽ ബ്ലൂ, ഗ്ലോറിയസ് ഓറഞ്ച്, മെഡോ ഗ്രീൻ, നെബുല ബ്ലാക്ക് എന്നിങ്ങനെ നാല് നിറഭേദങ്ങളിൽ പുതിയ ഐടെൽ സ്മാർട്ട്ഫോൺ ലഭ്യമാവും. ഫോണിന് 6,099 രൂപയാണ് വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.