Sections

ബ്ലാസോ എക്‌സ് എം-ഡ്യൂറാ ടിപ്പറും ബിഎസ്5 ശ്രേണി നിർമാണ ഉപകരണങ്ങളും പുറത്തിറക്കി മഹീന്ദ്ര

Thursday, Dec 14, 2023
Reported By Admin
Mahindra

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷനും (എംടിബിഡി), കൺസ്ട്രക്ഷൻ എക്യുപ്മെൻറ് ഡിവിഷനും (എംസിഇ) എക്സ്കോൺ 2023ൽ കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്ന നിര അവതരിപ്പിച്ചു. ഏറ്റവും അത്യാധുനിക ടിപ്പറായ ബ്ലാസോ എക്സ് എം-ഡ്യൂറായും, ബിഎസ്5 മാനദണ്ഡങ്ങൾ പാലിക്കുന്ന ശ്രേണിയിലുള്ള നിർമാണ ഉപകരണങ്ങളുമാണ് കമ്പനി പുറത്തിറക്കിയത്.

റോഡ്മാസ്റ്റർ, എർത്ത്മാസ്റ്റർ തുടങ്ങിയ മഹീന്ദ്രയുടെ മുഴുവൻ ബിഎസ്5 നിർമാണ ഉപകരണങ്ങളും, ബ്ലാസോ എക്സ് എം-ഡ്യൂറാ 35 ടിപ്പർ, ബ്ലാസോ എക്സ് 28 ട്രാൻസിറ്റ് മിക്സർ, 6കെഎല്ലോടുകൂടിയ ഫ്യൂരിയോ 10 ഫ്യുവൽ ബൗസർ, ലോഡ്കിങ് ഒപ്റ്റിമോ ടിപ്പർ പോലുള്ള വിപുലമായ ട്രക്ക് ശ്രേണിയുമാണ് ബെംഗളൂരു ഇൻറർനാഷണൽ എക്സിബിഷൻ സെൻററിലെ എംടിബി സ്റ്റാളായ ഒഡി67ൽ പ്രദർശിപ്പിച്ചത്. നിർമാണ ആവശ്യങ്ങൾക്കായി വൈവിധ്യമാർന്ന ലോഡിങ്, ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റർ കോംപാക്റ്റ് ക്രെയിൻ എന്ന പുതിയ ആശയവും മഹീന്ദ്ര അവതരിപ്പിച്ചു.

ബ്ലാസോ എക്സ് എം-ഡ്യൂറാ ടിപ്പർ ശ്രേണി 28ടൺ, 35ടൺ ജിവിഡബ്ല്യു വിഭാഗങ്ങളിൽ ലഭ്യമാണ്. പത്ത് ടിപ്പർ ഫ്ളീറ്റുകൾക്ക് വരെ മുഴുവൻ സമയ ഓൺസൈറ്റ് പിന്തുണക്ക് പുറമേ 36 മണിക്കൂർ ടേൺ എറൗണ്ട് സമയവും 48 മണിക്കൂർ പ്രവർത്തന സമയവും ഡബിൾ സർവീസ് ഗ്യാരൻറിയിലൂടെ കമ്പനി ഉറപ്പ് നൽകുന്നു.

Mahindra Tipper

പ്രാദേശിക ഉൽപ്പാദനത്തിന് ഊന്നൽ നൽകി അത്യാധുനിക ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കാനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങൾ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനുള്ള കമ്പനിയുടെ ശക്തമായ പിന്തുണയുടെ ഉദാഹരണമാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിൻറെ കൊമേഴ്സ്യൽ വെഹിക്കിൾസ് ബിസിനസ് ഹെഡ് ജലജ് ഗുപ്ത പറഞ്ഞു. വാണിജ്യ വാഹന, നിർമാണ ഉപകരണ വിഭാഗത്തോടുള്ള മഹീന്ദ്രയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ബ്ലാസോ എക്സ് എം-ഡ്യൂറാ ടിപ്പറിൻറെയും, ബിഎസ്5 ശ്രേണി നിർമാണ ഉപകരണങ്ങളുടെയും അവതരണം. കമ്പനി അതിൻറെ നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനത്തിലൂടെ മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണെന്നും ജലജ് ഗുപ്ത കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.