Sections

സംരംഭകർ മറ്റ് ബിസിനസുകളുടെ ആശയങ്ങൾ പകർത്തുന്നത് ശരിയോ തെറ്റോ?

Monday, Oct 16, 2023
Reported By Soumya
Business Idea

ഒരു സംരംഭകൻ മറ്റുള്ള സംരംഭകരുടെ ആശയങ്ങൾ കോപ്പിയടിക്കുന്നത് ശരിയാണോ തെറ്റാണോ എന്നാണ് ഇന്ന് നാം നോക്കുന്നത്. ഒരു ആശയം കോപ്പിയടിക്കുന്നതിൽ തെറ്റില്ല പക്ഷേ അതിൽ നിങ്ങളുടേതായ എന്തെങ്കിലും പ്രത്യേകത കൊണ്ടുവരാൻ കഴിഞ്ഞാൽ സ്വാഭാവികമായും അതിനൊരു വ്യത്യസ്തത ഉണ്ടാകും.

  • കോപ്പി ചെയ്യുമ്പോൾ ബാഹ്യമായ കാര്യങ്ങൾ മാത്രം നോക്കി ചെയ്യുകയാണെങ്കിൽ അത് നിങ്ങളെ അപകടങ്ങളിൽ കൊണ്ട് ചാടിക്കും. കോപ്പി ചെയ്യുമ്പോൾ പുറമേയുള്ള കാര്യങ്ങൾ അങ്ങനെയാണെങ്കിലും, അതിന്റെ മൂല്യം നിങ്ങൾക്ക് കിട്ടണമെന്നില്ല.
  • ലോകത്ത് ഏതൊരു കാര്യവും അനുകരിക്കുന്നത് കൊണ്ടാണ് ഉണ്ടാകുന്നത്. അനുകരണം സ്വാഭാവികമായിട്ടുള്ള ഒരു പ്രതിഭാസമാണ്. നിങ്ങൾ സംസാരിക്കുന്നത്, പെരുമാറുന്നത് ഇതൊക്കെ രക്ഷകർത്താവിനെയോ, അല്ലെങ്കിൽ സമൂഹത്തിൽ പലരെയും അനുകരിച്ചു കൊണ്ടാണ്. ബിസിനസിലും ഇതുപോലെ അനുകരിക്കുന്നത് സ്വാഭാവികമാണ്. അനുകരിക്കുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്തമായ കോർ വാല്യൂ നിങ്ങളുടേതായി ആഡ് ചെയ്യാൻ ശ്രമിക്കണം.
  • ഉദാഹരണമായി നിങ്ങൾ ഒരു ഹോട്ടൽ ബിസിനസാണ് ആരംഭിക്കാൻ പോകുന്നതെങ്കിൽ. മറ്റുളള ഹോട്ടൽ ബിസിനസുകാർ ചെയ്യുന്ന കാര്യങ്ങൾ നോക്കി മനസ്സിലാക്കുകയും. അവരിൽ നിന്നും നല്ല കാര്യങ്ങൾ അനുകരിക്കുകയും അതോടൊപ്പം തന്നെ നിങ്ങളുടെ തരത്തിൽ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് അത് നിങ്ങളുടെ ബ്രാൻഡായി അല്ലെങ്കിൽ നിങ്ങളുടെ സംരംഭമായി മാറുന്നത്.
  • കോപ്പിയടിക്കുന്ന സംരംഭങ്ങൾ യഥാർത്ഥത്തിൽ വിജയിച്ചതാണോയെന്ന് നോക്കുക. പരാജിതരായ ബിസിനസുകാരിൽ നിന്നുമാണ് നിങ്ങൾ അനുകരിക്കുന്നതെങ്കിൽ അവർക്ക് പരാജയം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് അത് നിങ്ങളുടെ ബിസിനസ്സിൽ ആവർത്തിക്കാതിരിക്കാൻ വേണ്ടി ശ്രമിക്കണം.
  • ഒരു സ്ഥലത്ത് വിജയിച്ച ബിസിനസ് മറ്റൊരു സ്ഥലത്ത് അനുകൂലമാകണമെന്നില്ല. നിങ്ങൾ തെരഞ്ഞെടുത്ത ലൊക്കേഷൻ ആ ബിസിനസിന് അനുയോജ്യമായതാണോയെന്ന് നല്ല രീതിയിൽ പഠിച്ചതിനുശേഷം മാത്രമേ അവിടെ അത് അവതരിപ്പിക്കാൻ പാടുള്ളൂ.
  • നിങ്ങൾ എന്തെങ്കിലും അനുകരിച്ചാണ് തുടങ്ങിയതെങ്കിലും മറ്റുള്ളവരോട് അത് പറയാതിരിക്കുന്നതാണ് ഉത്തമം.
  • അനുകരണം എന്നത് മോശം കാര്യമാണെന്നും സ്വന്തമായ ഒരു ഭാഷ വേണമെന്ന് ഒരു കുട്ടി ചിന്തിക്കുകയാണെങ്കിൽ ആശയവിനിമയം തന്നെ സാധ്യമല്ലാത്തതായി മാറും.
  • അതുപോലെ മൃഗങ്ങൾ അവരുടെ മുൻഗാമികളെ അനുകരിച്ചാണ് ഇര പിടിക്കുന്നത്. അനുകരണ സ്വഭാവമില്ലാത്ത മൃഗങ്ങളുടെ കുഞ്ഞുങ്ങൾ ആഹാരം കിട്ടാതെ ചത്തു പോകാനാണ് സാധ്യത. അതുകൊണ്ടുതന്നെ അനുകരിക്കുക എന്ന് പറയുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. അതിന് ഒരു അപകർഷതാബോധം ഒരിക്കലും തോന്നരുത്.
  • അനാവശ്യമായ അനുകരണങ്ങൾ ഒരിക്കലും നല്ലതല്ല. ഉദാഹരണമായി നിങ്ങളുടെ ബിസിനസ് സാധിക്കാത്ത തരത്തിൽ ബിസിനസ് ചെയ്യുന്ന ഒരാളെ അനുകരിച്ചത് കൊണ്ട് നിങ്ങൾക്ക് സാമ്പത്തിക ബാധ്യത മാത്രമേ ഉണ്ടാവുകയുള്ളൂ.
  • ഒരു അനുകരണം കൊണ്ട് അത് നിങ്ങൾക്ക് സാധിക്കുന്ന കാര്യമാണോ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായതാണോ, നിങ്ങളുടെ ബിസിനസിനെ ഉയർച്ചയിലേക്ക് കൊണ്ടുപോകാൻ കഴിയുന്നതാണോ എന്നുള്ള കാര്യങ്ങളിൽ ഉറപ്പുവരുത്തിയതിനുശേഷമാണ് അനുകരിക്കേണ്ടത്.
  • എപ്പോഴും മറ്റുള്ളവരെ അനുകരിച്ചു മാത്രം നടക്കാതെ നിങ്ങളെ മറ്റുള്ളവർ അനുകരിക്കുന്ന തരത്തിൽ മൂല്യമുള്ള ഒരു വ്യക്തിയായിമാറുക എന്നതാണ് ഏറ്റവും പ്രധാനം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.