Sections

ബിസിനസ് തുടങ്ങാൻ പ്രായപരിധി ഒരു ഘടകമോ?

Sunday, Oct 15, 2023
Reported By Soumya
Business Guide

ബിസിനസ്സിൽ പ്രായത്തിന് പ്രാധാന്യമുണ്ടോ? ബിസിനസ്സിൽ പ്രായത്തിന് യാതൊരുവിധ പ്രാധാന്യവുമില്ല. ബിസിനസ് തുടങ്ങുന്നതിന് ഇന്ന ഒരു പ്രായമുണ്ട് എന്ന പരിധി ഇല്ല. വളരെ ചെറുപ്പത്തിൽ വലിയ ബിസിനസുകാരായി മാറിയവരുണ്ട്. അതുപോലെ തന്നെ 60 വയസ്സിനുശേഷം ബിസിനസുകാരായ ആളുകളുമുണ്ട്. പ്രായവും ബിസിനസുമായി യാതൊരു ബന്ധവുമില്ല. പ്രായവും ബിസിനസും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന കാര്യത്തെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്

  • നേരത്തെ ഒരു ബിസിനസ് തുടങ്ങണമായിരുന്നു ഇപ്പോൾ പ്രായം വളരെ കൂടുതലായി ഇനി എനിക്ക് ചെയ്യാൻ കഴിയില്ല എന്ന് പലരും പറയാറുണ്ട്. ഇത് വളരെ തെറ്റാണ് ബിസിനസിന് സമയമോ, പ്രായമോ ഇല്ല ഏതു പ്രായത്തിലും ബിസിനസ് ആരംഭിക്കാവുന്നതാണ്.
  • ഇന്ത്യയിലുള്ള പ്രശസ്തമായ ഒരു ബിസിനസ് ഗ്രൂപ്പാണ് ലീല ഗ്രൂപ്പ്. ഇത് സ്ഥാപിച്ചത് ക്യാപ്റ്റൻ കൃഷ്ണൻ നായരാണ്. അദ്ദേഹം 64 മത്തെ വയസ്സിലാണ് ബിസിനസ് സാമ്രാജ്യം ആരംഭിച്ചത്.
  • ഇതുപോലെതന്നെ ലോകത്തിലെ പ്രശസ്തമായ McDonald's സ്ഥാപകൻ ഇത് ആരംഭിച്ചത് 53 ആമത്തെ വയസ്സിലാണ്.
  • കെഎഫ്സി ചിക്കൻ അതിന്റെ സ്ഥാപകൻ ഹാർലാൻഡ് സാൻഡേഴ്സ് 62 വയസ്സാണ് ആരംഭിച്ചത്. അപ്പോൾ ബിസിനസ് ആരംഭിക്കാൻ പ്രായം തടസ്സമല്ല.
  • ഒരാൾ ബിസിനസ് ആരംഭിക്കുമ്പോൾ പ്രായത്തേക്കാൾ അതിന്റെ തയ്യാറെടുപ്പിലാണ് കാര്യം. അത് വിജയിക്കുവാ ആശയവും ഇച്ഛയും പ്രവർത്തി ഉണ്ടാകണം.
  • ഇതുപോലെ തന്നെ വളരെ ചെറുപ്പക്കാരായിട്ടുള്ള നിരവധി ബിസിനസ് കാരുണ്ട്. ചെറുപ്പത്തിൽ തന്നെ വളരെ കോടീശ്വരന്മാരായിട്ടുള്ള ബിസിനസ്സുകാരും ഉണ്ട്. അവർ തങ്ങൾ പ്രായം കുറഞ്ഞവരാണ് ബിസിനസ് ചെയ്യാൻ യോഗ്യരല്ല എന്ന് കരുതി മാറി നിന്നവരല്ല. ഇതിന് ഇന്ത്യയിലെ ഉദാഹരണം Oyo rooms ആരംഭിച്ച റിതേഷ് അഗർവാൾ 17 വയസ്സേയുള്ളൂ. അതുപോലെ തന്നെ അദ്വൈത ടാക്കൂർ എന്നറിയപ്പെടുന്നയാൾ Apex infosys എന്ന സ്ഥാപനം ആരംഭിച്ച സമയത്ത് 15 വയസ്സ് മാത്രമാണ് പ്രായം.

പ്രായം ഒന്നിനും തടസ്സമല്ല പ്രവർത്തിക്കാനുള്ള മനസ്സാണ് വേണ്ടത്. ബിസിനസ് ഏത് സമയത്ത് ആരംഭിക്കാൻ പറ്റിയതാണെന്ന് ഈ ഉദാഹരണങ്ങളിലൂടെ നിങ്ങൾക്ക് മനസ്സിലാകും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.