Sections

സീറോ മെയിൽ സൂയിസൈഡ് തീമുമായി 2023 അന്താരാഷ്ട്ര പുരുഷ ദിനം

Sunday, Nov 19, 2023
Reported By Soumya
Mens Day

നവംബർ 19- അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷന്മാർക്കായി ഇങ്ങനെയൊരു ദിനം ഉണ്ടെന്ന് പോലും പലർക്കും അറിയില്ല. ലോകത്ത് 60 രാജ്യങ്ങളോളം ഈ ദിനം ആഘോഷിക്കുന്നുണ്ട്.

1999 മുതലാണ് യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്.

2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.

ലോക പുരുഷ ദിനത്തിന് ചില ലക്ഷ്യങ്ങളുണ്ട്. പുരുഷൻമാരുടെയും ആൺകുട്ടികളുടെയും ആരോഗ്യം, ആൺ-പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക, മാതൃകാ പുരുഷോത്തമൻമാരെ ഉയർത്തിക്കാട്ടുക, പുരുഷൻമാരുടേയും ആൺകുട്ടികളുടേയും വിജയങ്ങൾ ആഘോഷിക്കുക, പുരുഷൻമാർക്കു നേരെയുള്ള അതിക്രമങ്ങൾ, യുവാക്കളും പ്രായം ആയവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എന്നിവയ്ക്കാണ് ഈ ദിനം പ്രധാന്യം നൽകുന്നത്.

'സീറോ മെയിൽ സൂയിസൈഡ്' എന്നതാണ് 2023 ലെ അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ തീം. ലോകത്ത് സ്ത്രീകളേക്കാൾ 3 മടങ്ങ് കൂടുതൽ പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 3 പുരുഷന്മാരിൽ ഒരാൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നു. സ്ത്രീകളേക്കാൾ 4 മുതൽ 5 വർഷം മുൻപ് തന്നെ പുരുഷൻമാരുടെ മരണം സംഭവിക്കുന്നു.

ഓരോ സ്ത്രീയുടെ ജീവിതത്തിലും അവരോടു ചേർന്ന് നിൽക്കുന്ന നിരവധി പുരുഷന്മാരുണ്ടാകും. അച്ഛനാണ് ഒരു പെൺകുട്ടിയുടെ ആദ്യ ഇഷ്ട പുരുഷൻ. അച്ഛൻ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, പങ്കാളി, സ്വന്തം ആൺകുഞ്ഞ് തുടങ്ങി ഒരുപാട് സ്ഥാനങ്ങളിൽ പുരുഷന്മാരെ കണ്ടെത്താൻ കഴിയും.

ഈ ദിനം അന്താരാഷ്ട്ര വനിതാ ദിനത്തോട് മത്സരിക്കാനല്ല, മറിച്ച് മൂല്യങ്ങളോടും തത്വങ്ങളോടും കൂടിയുള്ള ജീവിതം നയിക്കാനും പുരുഷന്മാരെ തുറന്ന് സംസാരിക്കാനും ആശയവിനിമയം നടത്താനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ളതാണ്.നിങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ പുരുഷന്മാർക്ക് ഈ ദിവസത്തിൽ ഹൃദയം തുറന്ന് ആശംസകൾ നൽകാം.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.