- Trending Now:
തടി കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട വഴികളിൽ ഒന്നാണ് ഡയറ്റിംഗ്. ഉപവാസമെന്നു നാം പറയും. തടിയും വയറുമെല്ലാം കുറയ്ക്കാനും അസുഖങ്ങൾ കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഉപവാസം പല അസുഖങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണെന്നു പറയാം. പ്രത്യേകിച്ചും ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപവാസമെടുക്കുന്നത്.
തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. ലോകമെമ്പാടുമുള്ളവർ പരീക്ഷിയ്ക്കുന്ന, വളരെ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുള്ള ഒന്നാണിത്. ഈ രീതിയിൽ രാവിലെ എട്ടു മുതൽ വൈകീട്ടു നാലു വരെ കഴിയ്ക്കാം. ഇതിനു ശേഷം വെള്ളമോ പാനീയമോ കുടിച്ചു പൂർണ ഉപവാസം എടുക്കുക. പിറ്റേന്ന് 8 മണിക്ക് ഫാസ്റ്റിംഗ് അവസാനിപ്പിയ്ക്കാം. ഈ രീതിയിൽ ചെയ്യുമ്പോൾ മറ്റൊരു തത്വം കൂടി നടപ്പാകും. സാധാരണ നാം കൂടുതൽ ജോലി ചെയ്യുന്ന സമയത്താണ് കൂടുതൽ ഫാറ്റ് ശരീരത്തിൽ അടിഞ്ഞു കൂടാതെ ഓരോരോ കാര്യങ്ങൾക്കുള്ള എനർജിയായി ഉപയോഗിയ്ക്കപ്പെടുന്നത്. ഈ സമയത്ത് ശരീരം കൂടുതൽ ജോലി ചെയ്യുന്ന സമയമാണ്. ഇതു വഴി കഴിയ്ക്കുന്ന ഭക്ഷണത്തിലെ ഊർജം കൂടുതൽ ഉപയോഗിയ്ക്കപ്പെടും. രാത്രിയിൽ കഴിയ്ക്കാത്തതു കൊണ്ട് ബാക്കി വരുന്ന ഫാറ്റും ഉപയോഗിയ്ക്കപ്പെടും. രാത്രിയിൽ ഭക്ഷണം കഴിയ്ക്കാതെ വരുമ്പോൾ ബാക്കിയുള്ള കൊഴുപ്പ് ഊർജത്തിനായി ഉപയോഗിയ്ക്കപ്പെടുന്നു. തടി കുറയാൻ ഏറെ നല്ല വഴിയാണ് ഇതെന്നർത്ഥം. ഇത് പഠനങ്ങൾ തെളിയിച്ച കാര്യവുമാണ്.
നല്ല പോലെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക. ഫാസ്റ്റിംഗ് അവസാനിപ്പിയ്ക്കുമ്പോൾ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണം കഴിയ്ക്കരുത്. ലൈറ്റായ ജ്യൂസോ മറ്റോ കഴിയ്ക്കുക. പിന്നീട് സാധാരണ ഭക്ഷണത്തിലേയ്ക്കു പോകാം. ഇതുപോലെ ഉപവാസ ശേഷം ഉടൻ കാർബോഹൈഡ്രേറ്റിനൊപ്പം കൊഴുപ്പു ചേർത്തും കഴിയ്ക്കരുത്. ഇത് ഫാസ്റ്റിംഗ് ഗുണം കുറയ്ക്കുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പാൻക്രിയാസ് കൂടുതൽ പ്രവർത്തിച്ച് ഇൻസുലിനും കൊഴുപ്പുമെല്ലാം ശരീരം പെട്ടെന്ന് വലിച്ചെടുക്കും. ഏത് ഉപവാസ ശേഷവും കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും ഒരുമിച്ചു കഴിച്ചാൽ ഇതാണ് ദോഷം. ഒന്നുകിൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും കഴിയ്ക്കുക, അല്ലെങ്കിൽ പ്രോട്ടീനും കൊഴുപ്പും കഴിയ്ക്കാം. അല്ലാത്ത പക്ഷം ഉപവാസ ഗുണം ഇല്ലാതാകും. ധാരാളം വെള്ളം കുടിയ്ക്കാം. അധികം മധുരമില്ലാത്ത കാപ്പി ഉപയോഗിയ്ക്കാം. വെള്ളത്തിൽ എനർജിയ്ക്കു വേണ്ടി നാരങ്ങാനീരും ഇതിൽ സോഡിയം ക്ലോറൈഡിനു പകരം പൊട്ടാസ്യം ക്ലോറൈഡും ചേർത്തു കുടിയ്ക്കാം. ഇതാണ് ഇന്തുപ്പ്. ഇത് ക്ഷീണം മാറ്റാൻ നല്ലതാണ്. കൃത്യമായി ഭക്ഷണം കഴിച്ചു ശീലമെങ്കിൽ ആഴ്ചയിൽ ഒരു ദിവസം ഈ ഫാസ്റ്റിംഗ് എടുക്കാം. ഇതിനോട് ശരീരം ചേർന്നാൽ ആഴ്ചയിൽ മൂന്നു ദിവസം വരെ ഇതു പാലിയ്ക്കാം. ആഴ്ചയിൽ 20 മണിക്കൂർ ഫാസ്റ്റിംഗ്, നാലു മണിക്കൂർ ഭക്ഷണം എന്ന രീതിയിലേയ്ക്കു വരെ പോയാൽ തടി നല്ലപോലെ കുറയുകയും ഈ ഫാസ്റ്റിംഗിന്റെ പൂർണ ഗുണം ലഭിയ്ക്കുകയും ചെയ്യും.
ഒഴിവാക്കേണ്ടവർ
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.