Sections

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

Tuesday, Aug 30, 2022
Reported By MANU KILIMANOOR

ഗള്‍ഫിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി


ഗള്‍ഫിലേക്കു തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. വേനല്‍ അവധിക്കു ഗള്‍ഫിലെ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റെടുത്തു നാട്ടില്‍ എത്തിയവരാണു തിരിച്ചുപോകാനാകാതെ കുടുങ്ങിയത്. ഗള്‍ഫില്‍ ഇന്നലെ സ്‌കൂളുകള്‍ തുറന്നതോടെ പ്രവാസി വിദ്യാര്‍ഥികളും വിമാനടിക്കറ്റ് നിരക്ക് വര്‍ധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണു ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കില്‍ 5000-10,000 രൂപവരെ നിരക്ക് കൂടും. ഒരാള്‍ക്കു 40,000 രൂപയ്ക്കു മുകളിലാണു വണ്‍വേ നിരക്ക്.ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ല. 4 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യുഎഇയിലേക്ക് കണക്ഷന്‍ വിമാനങ്ങളില്‍ മണിക്കൂറുകളോളം യാത്ര ചെയ്താലേ എത്താനാകൂ.

കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതല്‍ 5 ലക്ഷം വരെയും ചെലവാകും.ഖത്തറിലേക്കു 1.5 മുതല്‍ 4.2 ലക്ഷം രൂപ വരെയാണു നിരക്ക്. ഒരാള്‍ക്ക് 35,000 രൂപയും.മസ്‌കത്തിലേക്ക് ഒരാള്‍ക്ക് 35,000 രൂപയും നാലംഗ കുടുംബത്തിനു കുറഞ്ഞത് 1.25 ലക്ഷം രൂപയും നല്‍കണം.ബഹ്‌റൈനിലേക്കു 1.7 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപ വരെ. ഒരാള്‍ക്കു 44,000 രൂപയ്ക്കു മുകളിലും. റിയാദിലേക്ക് ഒരാള്‍ക്കു 50,000 രൂപയും നാലംഗ കുടുംബത്തിനു 1.8 മുതല്‍ 9.4 ലക്ഷം രൂപ വരെയുമാണു നിലവിലെ നിരക്ക്. സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ നിരക്കു കുറയുമെന്നാണു കണക്കുകൂട്ടുന്നത്.അവധി നേരത്തെ ആസൂത്രണം ചെയ്തു മാസങ്ങള്‍ക്കു മുന്‍പ് വിമാന ടിക്കറ്റ് എടുത്തുവയ്ക്കുന്നവര്‍ക്കു മാത്രമാണ് താരതമ്യേന കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനൊക്കു. അല്ലാത്തവര്‍സീസണ്‍ സമയത്തെ കൂടിയ നിരക്കു നല്‍കി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.