Sections

എന്തുകൊണ്ടാണ് പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാകുന്നത്

Saturday, Nov 08, 2025
Reported By Soumya
Why Breakfast Is the Most Important Meal of the Day

പ്രഭാതഭക്ഷണം വെറും ഭക്ഷണം അല്ല അത് ഒരു നല്ല ദിനത്തിന്റെ തുടക്കം ആണ്.
ഒരിക്കലും അത് ഒഴിവാക്കരുത്.

  • രാത്രിയിലുടനീളം ശരീരം വിശ്രമത്തിലായിരിക്കും. പ്രഭാതഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം സജീവമാക്കുന്നു, അതായത് ശരീരം എനർജി ഉപയോഗിക്കുന്ന പ്രക്രിയ ആരംഭിക്കുന്നു. ഇതുവഴി ദിനം മുഴുവൻ ഊർജ്ജം ലഭിക്കുന്നു.
  • പ്രഭാതഭക്ഷണം എടുക്കുമ്പോൾ ഗ്ലൂക്കോസ് ലെവൽ നിലനിർത്തപ്പെടുന്നു. ഇതാണ് മസ്തിഷ്കത്തിനും ശരീരത്തിനും പ്രാഥമിക ഊർജ്ജസ്രോതസ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ മന്ദതയും ക്ഷീണവും അനുഭവപ്പെടാം.
  • മികച്ച പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാക്കാനുള്ള കഴിവ്, കൺസൻട്രേഷൻ, ഓർമ എന്നിവ മെച്ചപ്പെടുന്നു. വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഇത് അത്യാവശ്യമാണ്.
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് പിന്നീട് അമിതഭക്ഷണ ശീലം വരാം. അതുവഴി ഭാരം കൂടാനും പഞ്ചസാര, കൊളസ്ട്രോൾ എന്നിവ ഉയരാനും സാധ്യതയുണ്ട്. പ്രഭാതഭക്ഷണം ശരിയായി എടുക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • ചില പഠനങ്ങൾ പ്രകാരം പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറവാണ്. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രണത്തിലാകുന്നു.
  • ശരിയായ പ്രഭാതഭക്ഷണം തെരഞ്ഞെടുക്കുക പാൽ, മുട്ട, പഴം, നട്ട്സ് എന്നിവ ഉൾപ്പെടുത്തുക. ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ഷുഗർ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക.
  • പ്രഭാതഭക്ഷണം കഴിക്കുന്നവർ ദിനം മുഴുവൻ പോസിറ്റീവ് മനോഭാവത്തിൽ ഇരിക്കും.
  • പ്രഭാതത്തിൽ പോഷകങ്ങൾ ലഭിക്കുന്നത് ശരീരത്തിന്റെ ഇമ്മ്യൂൺ സിസ്റ്റം ശക്തമാക്കുന്നു, അതുവഴി രോഗങ്ങൾ എളുപ്പത്തിൽ പ്രതിരോധിക്കാം.
  • കുട്ടികളുടെ വളർച്ചയ്ക്കും പ്രായമായവരുടെ ആരോഗ്യം നിലനിർത്താനുമായി പ്രഭാതഭക്ഷണം അത്യാവശ്യമാണ്. അവർക്ക് ശരിയായ എനർജി ലഭിക്കാൻ ഇതാണ് പ്രധാന വഴി.
  • പ്രഭാതഭക്ഷണം രക്തത്തിലെ ഗ്ലൂക്കോസ് സ്തിരമായി നിലനിർത്തുന്നു. ഇത് ഡയബറ്റിസ് നിയന്ത്രിക്കാനും സഹായിക്കുന്നു.
  • ഉറക്കത്തിൽ ചില ഹോർമോണുകൾ (കോർട്ടിസോൾ പോലുള്ള) ഉയരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നത് ഹോർമോൺ ലെവലുകൾ ശരിയാക്കുകയും സ്ട്രെസ് കുറക്കുകയും ചെയ്യുന്നു.
  • ചിലർ രാവിലെ കാപ്പി മാത്രം കുടിച്ച് ജോലി തുടങ്ങാറുണ്ട്. ഇതു വയറിലെ ആസിഡ് വർദ്ധിപ്പിച്ച് ഗാസ്ട്രിക് പ്രശ്നങ്ങൾക്കും ആസിഡിറ്റിക്കും കാരണമാകും. കാപ്പി കുടിക്കുന്നവർ അതിന് മുന്നേ ചെറിയൊരു ഭക്ഷണം കഴിക്കണം.
  • വിറ്റമിൻ, മിനറൽ, പ്രോട്ടീൻ എന്നിവ പ്രഭാതഭക്ഷണത്തിലൂടെ ലഭിക്കുമ്പോൾ ചർമ്മം തിളങ്ങുകയും, മുടി ആരോഗ്യകരമാവുകയും ചെയ്യുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.