Sections

പുതിയ ഡെറ്റ് ഫണ്ടായ ഐസിഐസിഐ പ്രു കോൺസ്റ്റൻറ് മച്യൂരിറ്റി ഫണ്ട് അവതരിപ്പിച്ചു

Monday, May 15, 2023
Reported By Admin
ICICI

പുതിയ ഡെറ്റ് ഫണ്ടായ ഐസിഐസിഐ പ്രു കോൺസ്റ്റൻറ് മച്യൂരിറ്റി ഫണ്ട് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് അവതരിപ്പിച്ചു


കൊച്ചി: ഉപഭോക്താക്കൾക്ക് നിലവിലെ ഉയർന്ന പലിശ നിരക്കിൽ തങ്ങളുടെ നിക്ഷേപങ്ങൾ ലോക്കു ചെയ്യാൻ സൗകര്യം നൽകുന്നതും ദീർഘകാല സമ്പത്തു സൃഷ്ടിച്ച് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിന് പുതിയ ഡെറ്റ് ഫണ്ടായ ഐസിഐസിഐ പ്രു കോൺസ്റ്റൻറ് മച്യൂരിറ്റി ഫണ്ട് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് അവതരിപ്പിച്ചു.

ലൈഫ് ഇൻഷൂറൻസ് മേഖലയിൽ നിന്നുള്ള ഇത്തരത്തിലെ ആദ്യ ഫണ്ടായ ഇത് നിലവിലുള്ള പലിശ നിരക്കു രീതിയിൽ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണ് ഉപഭോക്താക്കൾക്കു നൽകുന്നത്. പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുമ്പോൾ പലിശ നിരക്കിലുണ്ടാകുന്ന ഏത് ഇടിവും ഡെറ്റ് പദ്ധതികളെ ആകർഷകമായ ഒരു നിക്ഷേപ അവസരമാക്കി മാറ്റും. ഡെറ്റ് പദ്ധതികളും പലിശ നിരക്കുകളും തമ്മിലുള്ള എതിർ ദിശയിലുള്ള ബന്ധമാണിതിനു കാരണം. പലിശ നിരക്കുകൾ താഴുമ്പോൾ ഇവയുടെ വില ഉയരുകയും ഇവയിൽ നിക്ഷേപിച്ചിട്ടുളള നിക്ഷേപകർക്ക് നേട്ടമാകുകയും ചെയ്യും.

കമ്പനിയുടെ പതാകവാഹക യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻസ് (യൂലിപ്) പദ്ധതികളുമായുള്ള നിക്ഷേപത്തിനാണ് ഈ ഫണ്ട് ലഭ്യമായിട്ടുള്ളത്. ലൈഫ് പരിരക്ഷ, കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം, ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാനുളള അവസരം തുടങ്ങിയവയാണ് യൂലിപ് പദ്ധതികൾ ഉപഭോക്താക്കൾക്കു നൽകുന്നത്. ഐസിഐസിഐ പ്രു കോൺസ്റ്റൻറ് മച്യൂരിറ്റി ഫണ്ടിൻറെ യൂണിറ്റുകൾ 2023 മെയ് 15 മുതൽ വാങ്ങാം.

യൂലിപ്പിലുള്ള നിക്ഷേപങ്ങൾ വാർഷിക പ്രീമിയത്തിൻറെ 10 മടങ്ങ് ലൈഫ് ഇൻഷുറൻസ് നൽകുന്നതാണെങ്കിൽ 2.5 ലക്ഷം രൂപ വരയുള്ള വാർഷിക നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകുകയും കാലാവധി കഴിഞ്ഞു കിട്ടുന്ന തുക നികുതി വിമുക്തമായിരിക്കുകയും ചെയ്യും.

സ്ഥിര വരുമാന യൂലിപ് വിഭാഗത്തിൽ ഇത്തരത്തിൽ ഒരു പദ്ധതി അവതരിപ്പിക്കുന്ന ആദ്യ ഇൻഷുറൻസ് സ്ഥാപനമായി മാറാൻ വഴിയൊരുക്കിയ സവിശേഷമായ ഈ ഡെറ്റ് പദ്ധതി പുറത്തിറക്കാൻ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഫിക്സഡ് ഇൻകം വിഭാഗം മേധാവി അരുൺ ശ്രീനിവാസൻ പറഞ്ഞു.

തങ്ങളുടെ ലിങ്ക്ഡ് സേവിങ്സ് പദ്ധതികളോടൊപ്പം ഐസിഐസിഐ പ്രു കോൺസ്റ്റൻറ് മച്യൂരിറ്റി ഫണ്ട് ലഭ്യമാകും. നിലവിലെ ഉയർന്ന പലിശ നിരക്കിൻറെ നേട്ടം സ്വന്തമാക്കാനും ദീർഘകാലത്തേക്ക് നിക്ഷേപങ്ങൾ ലോക്കു ചെയ്യാനും ഉപഭോക്താക്കൾക്ക് ഈ പദ്ധതിയിൽ പ്രീമിയം നിക്ഷേപിക്കാമെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട്&സ് വിഭാഗം മേധാവി ശ്രീനിവാസ് ബാലസുബ്രഹ്മണ്യൻപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.