Sections

എങ്ങോട്ടാണീ പോക്ക്... പാചക വാതകത്തിന് വില കൂടിയത് എങ്ങനെ ബാധിക്കും? 

Friday, Mar 03, 2023
Reported By admin
gas

വിലവർധിപ്പിക്കേണ്ടിവരുമ്പോൾ അതും സാധാരണക്കാർക്ക് തിരിച്ചടിയാകും


രാജ്യത്ത് വീണ്ടും പാചക വാതകത്തിന് വില വർധിച്ചു. ഗാർഹിക ഉപയോക്താക്കൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 350.5 രൂപയും വീതമാണ് കൂട്ടിയത്. കേരളത്തിൽ 1112 ആണ് ഇന്നത്തെ വില. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് വില 1103 രൂപയായി. മുംബൈയിൽ 1102.5 ഉം കൊൽക്കത്തയിൽ 1129ഉം ചെന്നൈയിൽ 1118.5 രൂപയുമായി. വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 2119.50, മുംബൈയിൽ 2071.5, കൊൽക്കത്തയിൽ 2221.5, ചെന്നൈയിൽ 2268 എന്നിങ്ങനെയാണ് വില. 2021 ഫെബ്രുവരിയിൽ ഗാർഹിക സിലിണ്ടറിന് 728.5 രൂപയായിരുന്നു വില. രണ്ടുവർഷത്തിനുള്ളിൽ കൂടിയത് 382 രൂപ. വാണിജ്യ സിലിണ്ടറിന് 556.50 രൂപയും കൂടി.

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 2021നുശേഷം 400 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ ജനുവരി ഒന്നിന് 25 രൂപ വില വർധിപ്പിച്ചിരുന്നു. കേരളത്തിലെ 80 ലക്ഷം കുടുംബങ്ങൾ വർഷം ശരാശരി പത്ത് സിലിണ്ടർ വാങ്ങിയാൽ ഏകദേശം 4000 കോടി രൂപയോളം അധികമായി ചെലവാക്കേണ്ടിവരുമെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്കുകൂട്ടൽ.

ഗാർഹിക, വാണിജ്യ പാചകവാതകത്തിന്റെ വില ഒറ്റയടിക്ക് കുത്തനെ കൂട്ടിയതോടെ അതിന്റെ പ്രത്യാഘാതം അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും, ഭക്ഷണ സാധനങ്ങളുടെ വിലവർധനവിനും കാരണമാകുമെന്നതിൽ സംശയമില്ല. ഹോട്ടൽ, ബേക്കറി, തട്ടുകട, കുടുംബശ്രീ ഹോട്ടൽ എന്നിവയെ ഇത് കാര്യമായി ബാധിക്കും. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും.

പാചകവാതകം ഉപയോഗിക്കുന്ന, വീടുകൾ, ഹോട്ടലുകൾ, ഭക്ഷ്യ നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിലെ ഉല്പാദന ചെലവ് കുതിച്ചുയരും, അത് ഭക്ഷണത്തിന്റെ വിലവര്ധനവിനും ഒപ്പം വിലക്കയറ്റത്തിനും കാരണമാകും. കുടുംബ, വ്യവസായ ബജറ്റിന്റെ താളംതെറ്റും. നിത്യേന രണ്ട് സിലിണ്ടറുകൾ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾക്കാവട്ടെ ദിവസം എഴുന്നൂറിനുമേൽ രൂപ ചെലവ് കൂടും. ഇത് മറികടക്കാൻ ഭക്ഷണസാധനങ്ങൾക്ക് വിലവർധിപ്പിക്കേണ്ടിവരുമ്പോൾ അതും സാധാരണക്കാർക്ക് തിരിച്ചടിയാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.