Sections

ബിസിനസ് വിജയത്തിനായി QQS ഫോർമുല എങ്ങനെ പ്രയോജനപ്പെടുത്താം

Monday, Mar 04, 2024
Reported By Soumya
QQS Formula

Q Q S ഫോർമുല എന്താണ്?


ബിസിനസ്സിൽ വളരെയധികം ടെസ്റ്റ് ചെയ്യേണ്ട ഒരു ഫോർമുലയാണ് ക്യു ക്യു എസ് ഫോർമുല. ഈ ഫോർമുല ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് ഏത് രംഗത്ത് എങ്ങനെ എത്തി നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. അതിന് സപ്പോർട്ട് ചെയ്യുന്ന ഫോർമുലയാണ് ക്യൂ ക്യുഎസ്. ഇന്ന് പല ബിസിനസുകാരും ഈ സൂത്രവാക്യം ഉപയോഗിക്കാറുണ്ട്. ഇതിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് നെപ്പോളിയൻ ഹിൽസ് എന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ തിങ്ക് ആൻഡ് ഗ്രോറിച്ച് എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. എന്താണ് QQS ഫോർമുല എന്ന് നോക്കാം.

  • Q- ക്വാളിറ്റിയാണ് ഗുണമേന്മ ഉണ്ടാവുക. നിങ്ങളുടെ ഒരു സേവനത്തിന്റെ ഗുണമേന്മ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഫലപ്രദമായ രീതിയിലും മഹത്തരമായ രീതിയിലും ഏറ്റവും മികച്ച ക്വാളിറ്റിയുള്ള ഒരു പ്രോഡക്റ്റ് ആയിരിക്കണം നിങ്ങളുടേത്. മറ്റുള്ളവർ വളരെയധികം ഗുണമേന്മ പ്രതിപാദിക്കുന്നതരത്തിലുള്ള പ്രോഡക്ടുകൾ ആയിരിക്കണം.
  • Q - ക്വാണ്ടിറ്റി ആണ്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും വ്യക്തമായ ക്വാണ്ടിറ്റി ഉണ്ടായിരിക്കണം. ഒരാൾ നൂറ് രൂപ വിൽക്കുന്ന പ്രോഡക്റ്റിന് കൊടുക്കുമ്പോൾ അതിനേക്കാൾ കൂടുതൽ ക്വാണ്ടിറ്റി ഉള്ളതായി കസ്റ്റമറിന് തോന്നിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരിക്കണം.
  • S - സ്പിരിറ്റ് അഥവാ ഓജസ്. നിങ്ങളുടെ പ്രോഡക്റ്റ് വിതരണം ചെയ്യുമ്പോഴോ സർവീസ് നടത്തുമ്പോൾ ഒക്കെ പ്രത്യേകമായ ഒരു ഫീൽ കസ്റ്റമർക്ക് കൊടുക്കാൻ സാധിക്കണം. ഉദാഹരണമായി പറയുമ്പോൾ കെ എഫ് സി ചിക്കൻ കഴിക്കാൻ പോകുന്ന കൗണ്ടറിൽ ഒരു പ്രത്യേക ഫീൽ കൊടുക്കാൻ കഴിയുന്നുണ്ട്. ലോകത്തെ എല്ലായിടത്തും ഇതേ ഫീൽ അവർക്ക് കൊടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കസ്റ്റമർ അവിടേക്ക് പോകുന്നുണ്ട്. ഇത് പ്രോഡക്റ്റിന്റെ കാര്യത്തിലും അവിടെ വയ്ക്കുന്ന ഡിസ്പ്ലേയുടെ കാര്യത്തിലും സ്റ്റാഫിന്റെ കാര്യത്തിലും ഒരു യൂണിക്നസ് ഉണ്ടാകും. ഇങ്ങനെ എല്ലാം കൂടി ചേരുമ്പോഴാണ് മികച്ച ഓജസ് അല്ലെങ്കിൽ സ്പിരിറ്റ് ഉണ്ടാകുന്നത്.

പൂർണ്ണമായ പ്രസരിപ്പും ചൈതന്യവുമുള്ള ഷോപ്പുകൾ ആയിരിക്കും ഇങ്ങനെ ഉള്ളവ. കസ്റ്റമറിനോടുള്ള പെരുമാറ്റം, നിങ്ങളുടെ കടയിലെ ദൃശ്യങ്ങൾ, ഡിസൈൻ, എന്നിവയൊക്കെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. യൂണിക്കായിട്ട് നിരന്തരം കാര്യങ്ങൾ ചെയ്യുന്നവയാണ് ബ്രാൻഡുകൾ.മികച്ച ലോഗോ ഒരേ തരത്തിലുള്ള വർണ്ണങ്ങൾ എന്നിവയൊക്കെ ഇതിനെ സ്വാധീനിക്കുന്നവയാണ്. ഇങ്ങനെ ഇവ മൂന്നും കൂടി ചേരുമ്പോഴാണ് മികച്ച ഒരു സ്ഥാപനം നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത്. ഇതിനെയാണ് ക്യൂ ക്യു എസ് ഫോർമുല എന്ന ബിസിനസ് ലോകം പറയുന്നത്. നിങ്ങളുടെ ബിസിനസിലും ഈ ക്യൂ ക്യൂ എസ് ഫോർമുല കൊണ്ടുവരാൻ വേണ്ടി പ്രത്യേകം ശ്രദ്ധിച്ച് കഴിഞ്ഞാൽ അത് ബിസിനസിനെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ തീർച്ചയായും സഹായിക്കുന്നവയാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.