Sections

അടുക്കളെ എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കാം

Friday, Apr 19, 2024
Reported By Soumya
Kitchen Hygiene

നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും വേണ്ട സ്ഥലമാണ് നമ്മുടെ അടുക്കള. വീട്ടമ്മമാർ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു സ്ഥലമാണ് വീടിൻറെ അടുക്കള. അത് ഇപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അടുക്കള വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ രോഗങ്ങളില്ലാതെ ചിട്ടയായ ജീവിതം സാധ്യമാകു അതിനാൽ ഏങ്ങനെ അടുക്കള എളുപ്പത്തിൽ വൃത്തിയാക്കാം എന്ന് നോക്കാം.

  • പാത്രങ്ങൾ വൃത്തിയാക്കി വയ്ക്കാം. ഉപയോഗശേഷം പാത്രങ്ങൾ സിങ്കിനുള്ളിൽ കൂട്ടിയിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ പാത്രങ്ങളും അതിൻറെ ഉപയോഗശേഷം അപ്പോൾ തന്നെ കഴുകി തിരികെ വയ്ക്കാൻ ശ്രദ്ധിക്കുക.
  • ടേബിൾ ടോപ്പിൽ ആവശ്യമുള്ള പാത്രങ്ങൾ മാത്രം സൂക്ഷിക്കുക ബാക്കിയുള്ളവ അതിൻറെ സ്റ്റാൻറുകളിലോ കബോഡുകളിലോ സൂക്ഷിക്കുക.
  • ഭക്ഷണ പഥാർത്ഥങ്ങളുടെ വേസ്റ്റ് ഒരിക്കലും സിങ്കിൽ വീഴാതെ ശ്രദ്ധിക്കുക കാരണം അതിലൂടെ അടുക്കളയിൽ ദൂർഗന്ധം ഉണ്ടാവും.
  • പച്ചക്കറികൾ അരിയുമ്പോൾ അതിൻറെ വേസ്റ്റ് ഇടാനായി ഒരു പാത്രം എടുത്തു വയ്ക്കുക. വേസ്റ്റുകൾ അതിൽ മാത്രമായി ഇടുകയാണെങ്കിൽ നമുക്ക് എളുപ്പം എടുത്തു കളയാവുന്നതാണ്.
  • അടുക്കളയിൽ ആദ്യം വൃത്തിയാക്കേണ്ടത് സ്റ്റൗ ആണ്. ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുക്കുക ഇതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്തിളക്കുക ഇതിലെക്ക് ബർണർ മുക്കി വയ്ക്കുക കുറച്ച് സമയത്തിനുശേഷം ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്. ഒരു നനഞ്ഞ തുണി ഉപയോഗിച്ച് സ്റ്റൗവിൻറെ ടോപ്പും വൃത്തിയാക്കി എടുക്കാവുന്നതാണ്.
  • പ്ലാസ്റ്റിക്ക് കവറുകൾ ഒരു വലിയ കവറിലാക്കി സൂക്ഷിച്ചു വയ്ക്കേണതാണ്. പ്ലാസ്റ്റിക്ക് ഒരിക്കലും കത്തിച്ചുകളയരുത്.
  • കഴുകി വയ്ക്കുന്ന പാത്രങ്ങൾ വെള്ളം മുഴുവൻ വാർന്നുപോയതിനുശേഷം വൃത്തിയുള്ള ഉണങ്ങിയ ടൗവ്വലുപയോഗിച്ച് തുടച്ചശേഷം ഷെൽഫിൽ അടുക്കി വയ്ക്കാവുന്നതാണ്.
  • സിങ്ക് ക്ലീൻ ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ടകാര്യമാണ് ഇത് വൃത്തിയാക്കാൻ വിനാഗിരിയും ബേക്കിംഗ്സോഡയും ചേർത്ത സൊലൂഷൻ തന്നെ ഉപയോഗിക്കാം.
  • കറികൾക്ക് ഉപയോഗിക്കുന്ന പൊടികൾ ചെറിയ ടിന്നുകളിലാക്കി സൂക്ഷിക്കുന്നത് അവയുടെ ഉപയോഗങ്ങൾ എളുപ്പമാക്കുന്നതിനും പൊടികൾ പെട്ടെന്ന് ചീത്തയായി പോകാതിരിക്കുവാനും അടുക്കള ഭംഗിയായി സൂക്ഷിക്കുവാനും സഹായിക്കുന്നു.
  • അടുക്കളയിൽ മറ്റെരു പ്രധാനപ്പെട്ട ഉപകരണമാണ് മിക്സി. ഇത് എല്ലാദിവസവും ഉപയോഗശേഷം വൃത്തിയാക്കേണ്ടതാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പുറം തുടച്ചശേഷം ചെറിയ ഹോളുകളിൽ അടിഞ്ഞിരിക്കുന്ന പൊടിയും അവശിഷ്ടങ്ങളും ഇയർബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാം ഇതിൽ മൂർച്ഛയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • എല്ലാ ദിവസവും ഉറങ്ങുന്നതിനുമുൻപുതന്നെ അടുക്കളിലെ സാധനങ്ങൾ യഥാസ്ഥാനത്തുതന്നെയുണ്ടെന്ന് ഉറപ്പുവരുത്തുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.