- Trending Now:
ജില്ലയിലെ വിവിധ സിഡിഎസുകളിലെ കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - എംഎസ് ഡബ്ല്യൂ/എംഎ സോഷ്യോളജി, എംഎ/എംഎസ് സി സൈക്കോളജി. ബയോഡേറ്റ സഹിതം അപേക്ഷ ഫെബ്രുവരി ഏഴിന് വൈകുന്നേരം അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നാംനില, കളക്ടറേറ്റ്, പത്തനംതിട്ട വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 8547549665.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവുണ്ട്. വ്യാഴാഴ്ച (06.02.2025 ) മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി (KASP ) ക്ക് കിഴിലായിരിക്കും നിയമനം. സയൻസ് വിഷയത്തിൽ നേടിയ പ്രീ-ഡിഗ്രി / പ്ലസ്ടു / വിഎച്ച് എസ് ഇ ക്കുശേഷം, ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം എന്നതാണ് യോഗ്യത. കേരളാ സർക്കാരിന്റെ നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം ഒരു വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ജില്ലാ എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ കോ-ഓർഡിനേറ്ററിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളയ്. യോഗ്യത: സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ, പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി: 23-60. വേതനം: 50000 രൂപ. അപേക്ഷകർ ബയോഡേറ്റ, ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 20ന് മുമ്പ് അപേക്ഷിക്കണം. വിലാസം: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, കളക്ട്രേറ്റ് പി.ഒ. കോട്ടയം-686002, ഫോൺ: 0481 2562211.
എറണാകുളം ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ 15 താൽകാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദം, ബിരുദാനന്തര ബിരുദം/ഡിഎൻബി, കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതകളുള്ള 18-50 പ്രായമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 12 നകം നേരിട്ട് ഹാജരാകണം.
നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ, ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷാ ഫോം, ബയോഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഫെബ്രുവരി ആറിന് രാവിലെ 10 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം. ഇരുനിലംകോട്, കരിയന്നൂർ, കുന്ദംകുളം, കൊണ്ടാഴി എന്നിവിടങ്ങളിലാണ് നിയമനം നടക്കുന്നത്. പുത്തൻചിറയിലുള്ള ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ അപേക്ഷ നൽകിയവർ അപേക്ഷിക്കേണ്ടതില്ല. 20 ൽ അധികം അപേക്ഷകൾ വന്നാൽ അഭിമുഖത്തോടൊപ്പം എഴുത്തുപരീക്ഷയും നടത്തുന്നതാണ്. 40 വയസ്സിന് താഴെയുള്ള കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ജി.എൻ.എം നഴ്സിംഗ് ബിരുദധാരിക്കൾക്ക് അപേക്ഷിക്കാം. ഫോൺ: 0487 2939190, വെബ് സൈറ്റ് https://www.nam.kerala.gov.in
ജില്ലയിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെന്ററിലേക്ക് ഒരു വർഷത്തേക്ക് സെന്റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം വനിതാ സംരക്ഷണ ഓഫീസിൽ ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ 25-40 ഇടയിൽ പ്രായപരിധിയിലുള്ള സ്ത്രീകളായിരിക്കണം. സെന്റർ അഡ്മിനിസ്ട്രേറ്റർ യോഗ്യത നിയമ ബിരുദം, സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ സർക്കാർ, എൻ.ജി.ഒ നടത്തുന്ന പ്രൊജക്ടുകളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം. കൗൺസിലിംഗ് രംഗത്ത് ഒരു വർഷത്തെ പ്രവർത്തി പരിചയം. കേസ് വർക്കർ യോഗ്യത നിയമ ബിരുദം, സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ സർക്കാർ, എൻ.ജി.ഒ നടത്തുന്ന പ്രൊജക്ടുകളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം. പ്രവർത്തി പരിചയ സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ഫോൺ- 8281999065, 9446270127.
കാസർകോട് ഗവ. ഐ.ടി.ഐ യിൽ ഇൻഫർമേഷൻ ടെക്നോളജി ട്രേഡിലേക്ക് ഈഴവ,ബില്ലവ, തീയ്യ വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്ത ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച്ച ഫെബ്രുവരി ആറിന് രാവിലെ പത്തിന് നടത്തും. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ബിരുദം, ഡിപ്ലോമ, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എൻ.ടി.സി, ഒരുവർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.എ.സി. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.