- Trending Now:
അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ ഫ്രെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2459255, 9288194914.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ- 'നാഷണൽ രജിസ്ട്രി ഫോർ റെയർ ആൻഡ് ഇൻഹെറിറ്റഡ് ഡിസോർഡേഴ്സ് ' പ്രോജക്ടിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. എം.എസ്സി ഡിഗ്രി ഇൻ ലൈഫ് സയൻസ് (ഇന്റഗ്രേറ്റഡ് പി.ജി ഡിഗ്രി ഉൾപ്പെടും) അല്ലെങ്കിൽ അംഗീകൃത എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. 56,000 രൂപയും 20 ശതമാനം എച്ച് ആർ എയും വേതനമായി ലഭിക്കും. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി 14 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഐടിഐ പ്ലംബർ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫെബ്രുവരി 5ന് രാവിലെ 11ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് വിവിധ വകുപ്പുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. സെക്ഷൻ ഓഫീസർ, ഓഫീസ് അറ്റൻഡന്റ്, സെക്രട്ടറി, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ക്ലർക്ക്, ഹെഡ് ക്ലർക്ക്, ക്ലറിക്കൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.kelsa.keralacourts.in.
കഞ്ഞിക്കുഴി അഡിഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിൽ ചേർത്തല മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ചേർത്തല മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും (2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ) 46 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വർക്കർ തസ്തികകളിലെ അപേക്ഷകർ എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. ഹെൽപ്പർ തസ്തികകളിലെ അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാന്റിന് വടക്കുവശം ഗാന്ധി ബസാർ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ്, ചേർത്തല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം 4 മണി. ഫോൺ: 0478-2810043.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.