- Trending Now:
ഗുരുഗ്രാം: പ്രീമിയം ഇരുചക്ര വാഹന വിപണിയിലെ ധീരമായ കുതിച്ചുചാട്ടത്തിലൂടെ പുതിയ എക്സ്-എഡിവി പുറത്തിറക്കി ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). ഒരു സാഹസിക മോട്ടോർസൈക്കിളിന്റെ കരുത്തുറ്റ ആത്മാവും മാക്സി-സ്കൂട്ടറിന്റെ പ്രായോഗികതയും സംയോജിപ്പിക്കുന്ന എക്സ്-എഡിവി അതിന്റെതായ ഒരു സവിശേഷ ഇടം സൃഷ്ടിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ ബിഗ്വിംഗ് ഡീലർഷിപ്പുകളിൽ എക്സ്-എഡിവിയുടെ ബുക്കിംഗുകൾ ആരംഭിച്ചിരിക്കുന്നു എന്നു മാത്രമല്ല 2025 ജൂൺ മുതൽ ഡെലിവറിയും ആരംഭിക്കും. പുതിയ ഹോണ്ട എക്സ്-എഡിവിയുടെ വില 11.90 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഗുരുഗ്രാം-ഹരിയാന).
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു, 'മോട്ടോർസൈക്ലിംഗ് അനുഭവത്തെ പുനർനിർവചിക്കുന്നതിനായി ഹോണ്ടയിൽ ഞങ്ങൾ നിരന്തരം പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്നു. എക്സ്-എഡിവി എന്നത് നൂതനത്വത്തിന്റെയും രൂപകൽപനാ പരിണാമത്തിന്റെയും ഒരു പ്രസ്താവനയാണ് - സാഹസികതയ്ക്കും നഗരങ്ങളിലെ സഞ്ചാരത്തിനും ഇടയിലുള്ള അതിരുകൾ ഇല്ലാതാക്കുന്ന ഒരു മെഷീൻ. ഇരുചക്ര വാഹനങ്ങളിൽ പുതിയ അനുഭവങ്ങൾ തേടുന്നവർക്കായി അതുല്യമായ സ്റ്റൈലിംഗ്, വൈവിധ്യമാർന്ന പ്രകടനം, നൂതന സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു എക്സ്-എഡിവി. ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ പ്രേമികളുടെ ഒരു പുതിയ വിഭാഗത്തെ ഇത് ആകർഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.'
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, 'പ്രീമിയം മോട്ടോർസൈക്കിൾ പോർട്ട്ഫോളിയോ വികസിപ്പിക്കുന്നത് തുടരുന്നതിനിടയിലെ ഞങ്ങളുടെ ബിഗ്വിംഗ് യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് എക്സ്-എഡിവി. സാഹസിക ശേഷിയുടെയും നഗര സൗഹൃദ ചലനാത്മകതയുടെയും സമ്പൂർണ്ണ സംയോജനത്തോടെ വന്യമായ ഒരു യാത്ര നടത്താൻ എക്സ്-എഡിവി നിങ്ങളെ സഹായിക്കും. പ്രവർത്തി ദിവസങ്ങളിലെ യാത്രകളായാലും വാരാന്ത്യ വിനോദ സഞ്ചാരമായാലും ഈ ക്രോസ്ഓവർ മെഷീൻ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത പ്രായോഗികതയും പ്രകടനവും വാഗ്ദാനം ചെയ്യുന്നു. ഈ അതുല്യമായ അനുഭവം ആസ്വദിക്കാൻ ഞങ്ങളുടെ ബിഗ്വിംഗ് ഡീലർഷിപ്പുകളിലേക്ക് റൈഡർമാരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.'
ഒരു സാഹസിക ടൂററിന്റെ പരുക്കൻ സ്വഭാവവും നഗര യാത്രാ വാഹനത്തിന്റെ രൂപഭംഗിയും പരിധികളില്ലാതെ സംയോജിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ക്രോസ്ഓവർ സ്റ്റൈലിംഗിലൂടെ പുതിയ ഹോണ്ട എക്സ്-എഡിവി രൂപകൽപ്പനയെ തന്നെ പുനർനിർവചിക്കുന്നു. ഷാർപ്പും ആധുനികവുമായ ലുക്ക് നൽകുന്ന ഡ്യുവൽ എൽഇഡി ഹെഡ്ലൈറ്റുകളുള്ള പ്രീമിയം ഫ്രണ്ടൽ സിഗ്നേച്ചർ ഇത് പ്രദർശിപ്പിക്കുന്നു. വൃത്തിയുള്ളതും എന്നാൽ ഉദ്ദേശ്യപൂർണ്ണവുമായ ഒരു ഫ്രണ്ട് പ്രൊഫൈൽ നിലനിർത്തുന്ന വിധം ടേൺ ഇൻഡിക്കേറ്ററുകളും മികച്ച കാഴ്ച്ച നൽകുന്ന ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആർഎല്ലുകൾ) ഇതിൽ മനോഹരമായി സംയോജിപ്പിച്ചിരിക്കുന്നു.
എക്സ്-എഡിവിയുടെ രൂപകൽപ്പന ശ്രദ്ധേയം മാത്രമല്ല, പ്രായോഗികവുമാണ്. എളുപ്പത്തിൽ നിലത്ത് കാൽ എത്തുന്നതിനായി സീറ്റ് ശ്രദ്ധാപൂർവ്വം പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അതേസമയം കട്ടിയുള്ള യുറീഥെയ്ൻ പാഡിംഗ് ദീർഘദൂര യാത്രകളിലെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. സീറ്റിനടിയിൽ വിശാലമായ 22 ലിറ്റർ സ്റ്റോറേജ് കമ്പാർട്ട്മെന്റ് ഉണ്ട്. ഹെൽമെറ്റ് അല്ലെങ്കിൽ ദൈനംദിന അവശ്യവസ്തുക്കൾ സൂക്ഷിക്കാൻ അനുയോജ്യമാണ് ഇത്. കൂടാതെ കൂടുതൽ സൗകര്യത്തിനായി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഇതിലുണ്ട്. എക്സ്-എഡിവിയുടെ ഡൈനാമിക് ഡിസൈനിന് ഒരു സവിശേഷ സ്വഭാവം നൽകുന്ന പേൾ ഗ്ലെയർ വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങൾ റൈഡർമാർക്ക് തെരഞ്ഞെടുക്കാം.
ആധുനിക ലോകത്തെ പര്യവേക്ഷകരെ മനസ്സിൽ കണ്ടുകൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന എക്സ്-എഡിവിയിൽ 5 ഇഞ്ച് പൂർണ്ണ വർണ്ണ ടിഎഫ്ടി ഡിസ്പ്ലേയുണ്ട്. ഇത് മികച്ച ദൃശ്യങ്ങളും ഇഷ്ടാനുസൃതമാക്കാവുന്ന നിരവധി വിവരങ്ങളും വാഗ്ദാനം ചെയ്യുന്നു. റൈഡർമാർക്ക് കോൾ, എസ്എംഎസ് അലേർട്ടുകൾ സ്വീകരിക്കാൻ പ്രാപ്തമാക്കുന്നത്തും ടേൺ-ബൈ-ടേൺ നാവിഗേഷൻ ആക്സസ് ലഭ്യമാക്കുകയും സംഗീതവും വോയ്സ് കമാൻഡുകളും നിയന്ത്രിക്കുകയും ചെയ്യുന്ന ഹോണ്ട റോഡ്സിങ്ക് ആപ്പ് കണക്റ്റിവിറ്റി ഇതിൽ ഉൾപ്പെടുന്നു. യാത്രയ്ക്കിടയിൽ എല്ലാം തടസ്സമില്ലാതെ ഇത് കൈകാര്യം ചെയ്യുന്നു.
വിവിധ റോഡ് സാഹചര്യങ്ങളെ എളുപ്പത്തിൽ നേരിടാൻ കഴിയുന്ന തരത്തിൽ കരുത്തുറ്റ ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ് എക്സ്-എഡിവി നിർമ്മിച്ചിരിക്കുന്നത്. മുൻവശത്ത് 41എംഎം യുഎസ്ടി (അപ്സൈഡ് ഡൗൺ) ഫോർക്കുകൾ സജ്ജീകരിച്ചിരിക്കുന്നു. പിന്നിൽ മികച്ച യാത്രാ സുഖത്തിനായി സ്പ്രിംഗ് പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് ഉണ്ട്. 17-ഇഞ്ച് ഫ്രണ്ട്, 15-ഇഞ്ച് റിയർ വയർ-സ്പോക്ക് വീലുകളിൽ റൈഡ് ചെയ്യുന്ന എക്സ്-എഡിവി ടാർമാക്കുകൾക്കും ട്രെയിലുകൾക്കുമം ഒരുപോലെ അനുയോജ്യമാകുന്ന വിധം രൂപകൽപ്പന ചെയ്തിരിക്കുന്നു. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുന്നിൽ 296എംഎം ഡിസ്കുകളുള്ള ഡ്യുവൽ റേഡിയൽ മൗണ്ട് ഫോർ-പിസ്റ്റൺ കാലിപ്പറുകളും പിന്നിൽ 240എംഎം സിംഗിൾ പിസ്റ്റൺ കാലിപ്പറും ഉൾപ്പെടുന്നു. ഇത് ശക്തമായ സ്റ്റോപ്പിംഗ് പവർ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം ഡ്യുവൽ-ചാനൽ എബിഎസ് കൂടി ആകുന്നതോടെ എല്ലാം തികയുന്നു.
ഹോണ്ട എക്സ്-എഡിവിയുടെ കാതൽ 745 സിസി ലിക്വിഡ്-കൂൾഡ് എസ്ഒഎച്ച്സി 8-വാൽവ് പാരലൽ-ട്വിൻ എഞ്ചിനാണ്. ഇത് ശക്തമായ ലോ മുതൽ മിഡ്-റേഞ്ച് വരെയുള്ള പ്രകടനം നൽകുന്നതിനായി ട്യൂൺ ചെയ്തിട്ടുണ്ട്. അതിനാൽ നഗരങ്ങളിലെ ക്രൂയിസിംഗിനും സാഹസിക ടൂറിംഗിനും അനുയോജ്യമാകുന്നു ഇത്. 6,750 ആർപിഎമ്മിൽ 43.1കിലോവാട്ട് പവറും 4,750 ആർപിഎമ്മിൽ 69എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്ന ഇത് എല്ലാ ഭൂപ്രദേശങ്ങളിലും സുഗമവും പ്രതികരണശേഷിയുള്ളതുമായ ആക്സിലറേഷൻ വാഗ്ദാനം ചെയ്യുന്നു. ഹോണ്ടയുടെ പ്രശംസ നേടിയ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (ഡിസിടി) എഞ്ചിന് സമ്പൂർണത നൽകുമ്പോൾ അത് തടസ്സമില്ലാത്ത ഗിയർ ഷിഫ്റ്റുകൾ നൽകുന്നു.
റൈഡ്-ബൈ-വയർ സാങ്കേതികവിദ്യയാണ് ത്രോട്ടിൽ പ്രതികരണം കൈകാര്യം ചെയ്യുന്നത്. ഇത് സ്റ്റാൻഡേർഡ്, സ്പോർട്, റെയിൻ, ഗ്രാവൽ എന്നീ നാല് ഡിഫോൾട്ട് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ ഓരോന്നും റൈഡറുടെ ആവശ്യങ്ങൾക്കനുസരിച്ച് പവർ ഡെലിവറി, എഞ്ചിൻ ബ്രേക്കിംഗ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ക്രമീകരിക്കുന്നു. മാത്രമല്ല, ബി-സ്പോക്ക് കസ്റ്റമൈസേഷൻ അനുവദിക്കുന്ന ഒരു യൂസർ മോഡും ഉണ്ട് ഇതിന് എന്നതിനാൽ റൈഡർമാർക്ക് അവരുടെ അനുഭവം ഇഷ്ടാനുസൃതമാക്കാൻ കഴിയുന്നു. വ്യത്യസ്ത റോഡ് സാഹചര്യങ്ങളിൽ ഒപ്റ്റിമൽ ട്രാക്ഷനായി ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോളും (എച്ച്എസ്ടിസി) എക്സ്-എഡിവിയിൽ ഉണ്ട്. ക്രൂയിസ് നിയന്ത്രണവും അതിനാൽ ലഭിക്കുന്നു.
പുതിയ ഹോണ്ട എക്സ്-എഡിവി യുടെ വില 11.90 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം ഗുരുഗ്രാം, ഹരിയാന). ഇന്ത്യയിലുടനീളമുള്ള ബിഗ്വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമേ ഇത് ലഭ്യമാകൂ. സമാനതകളില്ലാത്ത ക്രോസ്ഓവർ ആകർഷണത്തോടെ, ഇന്ത്യയുടെ പ്രീമിയം ഇരുചക്ര വാഹന മേഖലയിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാൻ എക്സ്-എഡിവി ഒരുങ്ങുന്നു. 2025 ജൂൺ മുതൽ ഡെലിവറി ആരംഭിക്കുന്നതിനാൽ ബുക്കിംഗുകൾ ഇപ്പോൾ തന്നെ ആരംഭിച്ച കഴിഞ്ഞു. ഹോണ്ട ബിഗ്വിംഗ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.HondaBigWing.in) വഴി ഓൺലൈനായും ഇവ ബുക്ക് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.