- Trending Now:
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 4% വളർച്ച രേഖപ്പെടുത്തി
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2025 ഓഗസ്റ്റിൽ മൊത്തം 5,34,861 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. ഇതിൽ 4,81,021 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയും 53,840 യൂണിറ്റുകൾ യൂണിറ്റുകൾ കയറ്റുമതി ചെയ്തതുമാണ്.
2025 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ എച്ച്എംഎസ്ഐയുടെ മൊത്തം വിൽപ്പനയിൽ 4% മാസാന്തര വളർച്ചയും (എംഒഎം) രേഖപ്പെടുത്തി.
2026 സാമ്പത്തിക വർഷത്തിലെ (ഏപ്രിൽ-ഓഗസ്റ്റ് 2025) വാർഷികാടിസ്ഥാനത്തിലുള്ള (വൈറ്റിഡി) കാലയളവിൽ, എച്ച്എംഎസ്ഐ മൊത്തം 24,22,880 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി, ഇതിൽ 21,73,834 യൂണിറ്റുകൾ ആഭ്യന്തരമായി വിറ്റഴിക്കപ്പെട്ടതും 2,49,046 യൂണിറ്റുകൾ കയറ്റുമതി ചെയ്തതുമാണ്.
എച്ച്എംഎസ്ഐയുടെ 2025 ആഗസ്റ്റിലെ പ്രധാന ഹൈലൈറ്റുകൾ:
റോഡ് സുരക്ഷ: ഭിവാഡി, പ്രയാഗ്രാജ്, നയാഗഡ്, ബുദൗൺ, അകോള, വാറങ്കൽ, നന്ദുർബാർ, ബാംഗ്ലൂർ, ട്രിച്ചി, ഗാന്ധിനഗർ, ജോധ്പൂർ, ഭട്ടിൻഡ എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി 12 നഗരങ്ങളിൽ ബോധവൽക്കരണ കാമ്പെയ്നുകൾ സംഘടിപ്പിച്ചുകൊണ്ട് എച്ച്എംഎസ്ഐ റോഡ് സുരക്ഷയോടുള്ള പ്രതിബദ്ധത തുടർന്നു. യുവാക്കൾ ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റത്തിലും സുരക്ഷിതമായ യാത്രാ രീതികളിലും അവബോധം നേടുന്നതിലേക്കാണ് ഈ കാമ്പെയ്നുകൾ കേന്ദ്രീകരിച്ചത്.
തങ്ങളുടെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, അറിവ്, അവബോധം, ഉത്തരവാദിത്തമുള്ള റോഡ് ശീലങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും റോഡിൽ ശ്രദ്ധാപൂർവ്വമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവുകൾ വ്യക്തികൾക്ക് നൽകുന്നതിനുമായി എച്ച്എംഎസ്ഐ റാഞ്ചിയിലെ സേഫ്റ്റി ഡ്രൈവിംഗ് എഡ്യൂക്കേഷൻ സെന്ററിന്റെ (എസ്ഡിഇസി) ആറാം വാർഷികവും ആഘോഷിച്ചു.
പ്രോഡക്റ്റ്: പുതിയ സിബി125 ഹോൺനെറ്റ് & ഷൈൻ 100 ഡിഎക്സ്-ന്റെ ദേശീയതല ലോഞ്ചിന് ശേഷം, ഈ മോട്ടോർസൈക്കിളുകളുടെ പ്രാദേശിക ലോഞ്ചുകളും വൻതോതിലുള്ള ഡെലിവറിയും ആരംഭിച്ചു. 2025 ഓഗസ്റ്റിൽ ലുധിയാന, നാസിക്, നോയിഡ, പൂനെ, ചെന്നൈ, ജോധ്പൂർ, മൈസൂർ, ധൻബാദ്, മുസാഫർപൂർ, ലഖ്നൗ, ജയ്പൂർ എന്നിവിടങ്ങളിലെ പ്രാദേശിക ലോഞ്ചുകൾ വൻ വിജയമായിരുന്നു. കൂടാതെ, ഗുരുഗ്രാം, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ പുതിയ ബിഗ്വിംഗ് ഔട്ട്ലെറ്റുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് കമ്പനി അതിന്റെ പ്രീമിയം കാൽപ്പാടുകൾ കൂടുതൽ വിപുലീകരിച്ചു.
മോട്ടോർസ്പോർട്സ്: 2025 ഓഗസ്റ്റിൽ ഓസ്ട്രിയയിലും ഹംഗറിയിലും മോട്ടോജിപി നടന്നു. ഇതിനുപുറമെ, ഇന്തോനേഷ്യയിൽ നടന്ന 2025 എഫ്ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ വെല്ലുവിളി നിറഞ്ഞ നാലാം റൗണ്ടിൽ ഇഡെമിറ്റ്സു ഹോണ്ട റേസിംഗ് ഇന്ത്യ റൈഡേഴ്സായ കവിൻ ക്വിന്റലും ജോഹാൻ റീവ്സും തങ്ങളുടെ മുന്നേറ്റം തുടർന്നു. 2025 ലെ ഇഡെമിറ്റ്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് സിബി300എഫ്-ന്റെ രണ്ടാം റൗണ്ട് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.