പ്രായമായി കഴിഞ്ഞാൽ പിന്നെ ഒന്നിനും വയ്യന്ന മട്ടാണ് പലർക്കും. പ്രായമായാലും ആരോഗ്യത്തോടെ ഇരിക്കുക എന്നത് വളരെ പ്രധാനമാണ്. മഴയാണ്, പട്ടിയുടെ ശല്യം, കൊണ്ടു പോകാൻ മക്കളാരും ഇല്ല എന്നൊക്കെ പറഞ്ഞു രാവിലെ നടക്കാൻ പോലും പലരും പോകാറില്ല. പക്ഷെ മടി പിടിച്ചിരിക്കാതെ ജീവിതശൈലി ഒന്ന് മാറ്റിയാൽ പ്രായമാകുമ്പോഴും ആരോഗ്യത്തോടിരിക്കാം. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളും അതുപോലെ ബുദ്ധിമുട്ടുകളും മാറ്റാൻ വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയുന്നതും പിന്തുടരാവുന്നതുമായ ചില കാര്യങ്ങൾ നോക്കാം.
- ദിവസവും അല്പനേരം നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതഭാരം കുറയ്ക്കാനും അതുപോലെ രക്തയോട്ടം മികച്ചതാക്കാനും ഏറെ സഹായിക്കുന്നതാണ് നടത്തം. വീടിന് അടുത്തുള്ള സ്ഥലങ്ങളിൽ നടക്കുക.
- ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത പ്രായമായവർക്കും പ്രൊഫഷണലുകളുടെ സഹായത്തോടെ വ്യായാമം ചെയ്യാവുന്നതാണ്. പുഷ് അപ്പ്, സ്വാക്ട്സ് എന്നിവയൊക്കെ ഇതിൽപ്പെടുന്നതാണ്.
- പ്രായമായവർക്കു മാത്രമല്ല ഏതു പ്രായകാർക്കും സമീകൃത ആഹാരമാണ് നല്ലത്. ഇലക്കറികൾ, പഴങ്ങൾ, പരിപ്പ്, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ ശരിയായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കുന്നു.
- സാമൂഹ്യപരമായ പ്രവർത്തികളിൽ ഏർപ്പെടുക.ഇത് മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും. സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നത് സമ്മർദ്ദം കുറയ്ക്കുകയും സന്തോഷം നൽകുകയും ചെയ്യുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

സ്തനാർബുദം സാധ്യത, ലക്ഷണങ്ങൾ, ചികിത്സ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.