Sections

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻറെ ഹലോ ഉജ്ജീവൻ ആപ്പ് 690 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തി, ആദ്യ തവണ വായ്പ വാങ്ങുന്നവരെ ഡിജിറ്റൽ ബാങ്കിങിലേക്ക് കൊണ്ടു വരുന്നു

Friday, Oct 24, 2025
Reported By Admin
Ujjivan Bank’s Hello Ujjivan App Empowers Micro Customers

കൊച്ചി: ഉജ്ജീവൻ ബാങ്കിൻറെ മൈക്രോ ബാങ്കിങ് ഉപഭോക്താക്കൾക്കായുള്ള പ്രത്യേക മൊബൈൽ ബാങ്കിങ് സംവിധാനമായ ഹലോ ഉജ്ജീവൻ ആപ്പ് പുറത്തിറക്കിയ ശേഷം ഇതുവരെ 690 കോടി രൂപയിലേറെ വരുന്ന സമ്പത്തിക ഇടപാടുകൾക്ക് അവസരമൊരുക്കി. ഗ്രൂപ്പ് ആയും വ്യക്തിഗതമായുമുള്ള മൈക്രോ ഫിനാൻസ് ഉപഭോക്താക്കൾക്കായുള്ള ഇത് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം പേരും ആദ്യമായി ഡിജിറ്റൽ ബാങ്കിങ് പ്രയോജനപ്പെടുത്തുന്നവരാണ്. എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്തുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനും ഇടയിലെ നിർണായക പാതയായി ഈ ആപ്പ് മാറിയിട്ടുണ്ട്.

ഹലോ ഉജ്ജീവൻ 13 ലക്ഷത്തിലേറെ ഡൗൺലോഡുകളുമായി മൈക്രോ ബാങ്കിങ് ഉപഭോക്താക്കൾക്കിടയിൽ വലിയ ചലനമാണുണ്ടാക്കുന്നത്. ശരാശരി 35 വയസു പ്രായമുള്ള വനിതകളാണ് ഇവരിൽ 98 ശതമാനവും. ഈ ആപ്പ് വഴി 277 കോടി രൂപയുടെ വായ്പാ തിരിച്ചടവു നടന്നിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളും റെക്കറിങ് നിക്ഷേപങ്ങളും വഴി 358 കോടി രൂപയുടെ നിക്ഷേപങ്ങളും ഇതിലൂടെ നടന്നു. 34 കോടി രൂപയുടെ വ്യക്തിഗത വായ്പാ വിതരണവും 2.4 കോടി രൂപ മൂല്യം വരുന്ന 36,000 ഹോസ്പികെയർ ഇൻഷൂറൻസ് വാങ്ങലുകളും ഇതിലൂടെ നടന്നു. ഇതിനു പുറമെ അഞ്ചു ലക്ഷം വായ്പാ വിതരണങ്ങൾ ഇതിലൂടെ ഡിജിറ്റലായി അക്നോളജ് ചെയ്യുകയുമുണ്ടായി. ബാങ്ക് സന്ദർശനത്തിൻറെ ആവശ്യമാണ് ഇതിലൂടെ ഒഴിവാക്കപ്പെട്ടത്. ഫിസിക്കലിൽ നിന്നു ഡിജിറ്റലിലേക്കുള്ള ഈ മാറ്റം മുൻപ് ഔപചാരിക ബാങ്കിങ് സാങ്കേതികവിദ്യകളുമായി പരിചിതരല്ലാതിരുന്ന ഉപഭോക്താക്കൾക്കിടയിലെ ഗണ്യമായ തോതിലെ മാറ്റമാണ് കാണിക്കുന്നത്.

വോയ്സ്, വിഷ്വൽ, പ്രാദേശിക ഭാഷകൾ എന്നിവ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ മൊബൈൽ ബാങ്കിങ് ആപ്പ് ആയ ഹലോ ഉജ്ജീവൻ അടിസ്ഥാന തലത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. വോയ്സ് അസിസ്റ്റൻസ്, വിഷ്വൽ നാവിഗേഷൻ വിവിധ ഭാഷകളിലായുള്ള ഉപയോഗം എന്നിവ ഇതിൽ സാധ്യമാണ്. ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, പഞ്ചാബി, ആസാമീസ്, ഒഡിയ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇതിൻറെ സേവനം ലഭ്യമാണ്. സാക്ഷരത, ഭാഷ എന്നിവ സംബന്ധിയായ തടസങ്ങൾ ഇതിൽ ഒഴിവാക്കപ്പെടുന്നത് മൈക്രോ ബാങ്കിങ് ഉപഭോക്താക്കൾക്ക് സ്വതന്ത്രമായി അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ നിറവേറ്റാൻ സഹായകമാകും. ലോൺ കിട്ടിയത് അറിയിക്കൽ, തിരിച്ചടക്കൽ, സമ്പാദ്യം, ഇൻഷൂറൻസ് തുടങ്ങിയവയെല്ലാം അവരുടെ താൽപര്യമുള്ള ഭാഷയിൽ താൽപര്യമുള്ള രീതിയിൽ നിർവഹിക്കാൻ ഇതു വഴിയൊരുക്കും. വ്യക്തിഗത വായ്പകൾ സമ്പൂർണമായി ഇതിലൂടെ സാധ്യമാകും. നെഫ്റ്റ്, ഐഎംപിഎസ് ഇടപാടുകൾ ഡിജിറ്റൽ ദിക്ഷ വഴിയുള്ള സാമ്പത്തിക സാക്ഷരത തുടങ്ങിയവയും ഇതിലൂടെ സാധ്യമാണ്. ദീർഘകാല സാമ്പത്തിക അച്ചടക്കത്തോടെ സാമ്പത്തിക നേട്ടങ്ങൾ നിരീക്ഷിച്ചു മുന്നോട്ടു പോകാൻ വഴിയൊരുക്കുന്നതാണ് ഡിജിറ്റൽ ദിക്ഷ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.