പണ്ടുകാലത്ത് ഫാനെന്ന പോലെ ഇപ്പോൾ എയർ കണ്ടീഷണറുകൾ പല വീടുകളുടേയും ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കനത്ത ചൂടിനെ തടയാൻ വഴിയില്ലാത്തതു കൊണ്ടാണ് പലരും കറന്റ് ചാർജും പണച്ചെലവും നോക്കാതെ ഈ വഴിയിലേയ്ക്കു തിരിയുന്നത്. ചൂടിൽ നിന്നും രക്ഷ നൽകി സുഖകരമായ അന്തരീക്ഷം നൽകുന്നുവെങ്കിലും എയർ കണ്ടീഷണറുകൾ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യത്തിനു മാത്രമല്ല, ചർമത്തിലും മുടിയ്ക്കും ഇത് ദോഷം വരുതും.
- എയർ കണ്ടീഷണറുകൾ അന്തരീക്ഷതാപത്തിൽ പെട്ടെന്ന് വ്യതിയാനങ്ങൾ വരുത്തുന്നു. ഇത് ശ്വസനവ്യവസ്ഥയെ ബാധിയ്ക്കുന്നു.
- മ്യൂകസ് മെംമ്പ്രേയ്ൻ വരണ്ടതാക്കുന്നതു വഴി ഇത് ചർമത്തെയും വരണ്ടതാക്കുന്നു.
- ചില എയർ കണ്ടീഷറണുകളെങ്കിലും ശബ്ദമുണ്ടാക്കുന്നവയുണ്ട്. ഇത് ചിലർക്കെങ്കിലും തലവേദന പോലുള്ള പ്രശ്നങ്ങൾ വരുത്തി വയ്ക്കും.
- ശ്വസനസംബന്ധമായ അസുഖങ്ങൾ പടർത്താനും ഇത് കാരണമാകും.
- എയർ കണ്ടീഷണറുകൾ പലപ്പോഴും അലർജിയ്ക്കു കാരണമാകും.
- തൊണ്ടവേദന പോലുള്ള പ്രശ്നങ്ങളും എയർ കണ്ടീഷണറുകൾ വരുത്തി വയ്ക്കും.
- എയർ കണ്ടീഷണറിൽ നിന്നുള്ള വായു ഒരേ മുറിയിൽ തന്നെ സർകുലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് കോൾഡ് പോലുള്ള അസുഖങ്ങൾ ഒരാൾക്കുണ്ടെങ്കിൽ പകരുവാൻ ഇട വരുത്തും.
- കൺജങ്റ്റിവൈറ്റിസ്, ബ്ലെപാരൈറ്റിസ് തുടങ്ങിയ നേത്രസംബന്ധമായ അസുഖങ്ങൾക്കും എയർ കണ്ടീഷണറുകൾ കാരണമാകും.
- കോൺടാക്റ്റ് ലെൻസ് ധരിച്ചിരിയ്ക്കുന്നവർക്ക് എസി പൊതുവെ നല്ലതല്ല.
- എസി മുടിയെ വല്ലാതെ വരണ്ടതാക്കും. മുടിയുടെ സ്വാഭാവിക സൗന്ദര്യത്തെ ബാധിയ്ക്കും.
- എയർ കണ്ടീഷൺ റൂമിൽ കൂടുതൽ നേരം ചെലവഴിയ്ക്കുന്നവർക്ക് ക്ഷീണവും തളർച്ചയുമെല്ലാം അധികമാവുകയും ചെയ്യും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

നഖം കടിക്കുന്നത് ശീലമായവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.