ഗുണത്തിൽ മുന്നിൽ നിൽക്കുന്നത്. ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രാസവളങ്ങൾ ചേർത്ത ചീരയാണ് ഇന്ന് കൂടുതലും വിൽക്കപ്പെടുന്നത്. ചീരയുടെ ആരോഗ്യഗുന്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു.
- ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാൻസർ രോഗത്തെ പ്രതിരോധിക്കും.
- ചീരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ ആസ്ത്മ പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം പകരും.
- ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.
- കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും.
- ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ, വൈറ്റമിൻ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു.
- ചീരയിൽ കലോറി കുറവാണ്, എന്നാൽ ഫൈബർ കൂടുതലുമാണ്, ഇത് സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലൂടെയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
- ഫ്രീ റാഡിക്കിളുകൾ നമ്മുടെ ചർമ്മത്തെ നശിപ്പിക്കുമെന്നും ചീരയിൽ ഫ്രീ റാഡിക്കിളുകളെ നശിപ്പിക്കുന്ന ആന്റിഓക്സിഡന്റുകൾ നിറഞ്ഞിട്ടുണ്ടെന്നും നമുക്കറിയാം. അതുകൊണ്ട് തന്നെ ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ചീര സഹായിക്കുന്നു.
ചീരയുടെ ഉപയോഗം അമിതമായാൽ ഉണ്ടാകാവുന്ന ചില പ്രശ്നങ്ങൾ നോക്കാം
- ചീരയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാൽസ്യം പോലുള്ള ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും വൃക്കയിലെ കല്ലുകൾക്ക് സാധ്യതയുള്ള വ്യക്തികളിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും. നിങ്ങൾക്ക് വൃക്കയിൽ കല്ല് ഉണ്ടായിട്ടുണ്ടെങ്കിൽ, ചീര കഴിക്കുന്നത് പരിമിതപ്പെടുത്തണം.
- തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന സംയുക്തങ്ങളായ ഗോയിട്രോജൻ ചീരയിലും കൂടുതലാണ്. തൈറോയ്ഡ് പ്രശ്നങ്ങളുള്ള ആളുകൾ, പ്രത്യേകിച്ച് ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾ ചീര കഴിക്കുന്നത് കുറയ്ക്കണം.
- രക്തത്തിന്റ കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുകയാണെങ്കിലോ, ഏതെങ്കിലും മരുന്നുകളോട് പ്രതികരണങ്ങൾ ഉണ്ടാവുകയോ ചെയ്യുന്ന ആളാണെങ്കിൽ, സ്ഥിരമായി ചീര കഴിക്കുന്നതിനു മുൻപായി ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം തേടുക.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക

വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.