പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിച്ചാൽ അത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. ചിലർ വെണ്ടയ്ക്ക് മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കാറുണ്ട്. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികൾ ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക മെഴുക്കുപുരട്ടി, വെണ്ടയ്ക്ക അച്ചാർ അങ്ങനെ പോകുന്നു വിഭവങ്ങൾ. എന്നാൽ വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവർ ഇന്ന് കുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. വൈറ്റമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്കയുടെ മറ്റ് ഗുണങ്ങൾ
- വെണ്ടയ്ക്കയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്. വെണ്ടയ്ക്കയിലുളള Mucilaginous നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
- ചില പഠനങ്ങൾ പ്രകാരം, വെണ്ടയ്ക്ക കഴിക്കുന്നത് കാൻസർ രോഗം വരാതിരിക്കാൻ സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്. വെണ്ടക്കയിലെ ചില ഘടകങ്ങൾ നമ്മളുടെ ശരീരത്തിന് ദോഷം ചെയ്യുന്ന ഫ്രീ റാഡിക്കൽസിനെ ശരീരത്തിൽ പ്രവേശിക്കാതെ തടയുന്നതിനും അതുപോലെ തന്നെ കാൻസർ കോശങ്ങൾ ശരീരത്തിൽ വളരുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്. അതിനാൽ, നല്ല ഹെൽത്തിയായ രീതിയിൽ വെണ്ടയ്ക്ക ആഹാരത്തിൽ ചേർക്കുന്നത് തികച്ചും നല്ലതാണ്.
- എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. വൈറ്റമിൻ എ-യോടൊപ്പം തന്നെ ആൻറിഓക്സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയുമുള്ളതിനാൽ കാഴ്ചശക്തി കൂട്ടാനും ഉത്തമമാണ്. ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ വെണ്ടയ് സഹായകമാണ്.
- വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായകമാകും. വെണ്ടയ്ക്കയിലുളള നാരുകൾ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിൻറെ തോത് നിയന്ത്രിതമാക്കുന്നു.
- വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി മെച്ചമായി നിലനിർത്താം. വെണ്ടയ്ക്ക വിറ്റാമിൻ സി രോഗപ്രതിരോധശക്തിക്ക് കൂട്ടാൻ ഏറ്റവു നല്ലതാണ്.
- ജലദോഷം, ചുമ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ചും ആസ്ത്മയിൽ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകളും വിറ്റാമിൻ സിയും സഹായകമാണ്.
- രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം സഹായകമാകും. സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരമാണ്.
- നമ്മളുടെ ശരീരഭാരം നിയന്ത്രിക്കാൻ ഡയറ്റിൽ പലവിധത്തിലുള്ള ആഹാരങ്ങൾ നമ്മൾ ചേർക്കാറുണ്ട്. ഇത്തരത്തിൽ നമ്മൾക്ക് ഡയറ്റിൽ ചേർക്കാവുന്ന ഒരു ആഹാരമാണ് വെണ്ടക്ക. കാരണം, വെണ്ടക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ പ്രോട്ടീനും ഇതിൽ അടങ്ങിയിരിക്കുന്നു. കൊഴുപ്പും കുറവാണ്. ഇത് വിശപ്പ് കുറയ്ക്കാനും അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. അതിനാൽ നിങ്ങൾ വെണ്ടക്ക പലവിധത്തിൽ ആഹാരത്തിന്റെ ഭാഗമാക്കുന്നതും നല്ലത് തന്നെ.
- ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂണാവസ്ഥയിൽ തലച്ചോറിൻറെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യമാണ്. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക

പനീറിന്റെ ആരോഗ്യ ഗുണങ്ങളും തയ്യാറാക്കേണ്ട വിധവും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.