Sections

പനീറിന്റെ ആരോഗ്യ ഗുണങ്ങളും തയ്യാറാക്കേണ്ട വിധവും

Wednesday, Mar 27, 2024
Reported By Soumya S
Paneer

പാലും പാലുൽപ്പന്നങ്ങളും കേരളത്തിലെ ജനങ്ങൾക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പറയേണ്ട ആവശ്യമില്ല. വീട്ടിലൊരു പശുവില്ലെങ്കിൽ വീടിന്റെ അന്തസ്സിനു തന്നെ മോശം എന്നു കരുതുന്ന തറവാടുകൾ പോലും ഉണ്ടായിരുന്നു. പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണു പനീർ. ആരോഗ്യം പ്രദാനം ചെയ്യുന്ന സമ്പൂർണ പ്രോട്ടിനുകളാൽ സമ്പന്നമായതാണ് പനീർ. ഇന്ത്യയിൽ കോട്ടേജ് ചീസ് എന്ന പേരിലാണ് പനീർ അറിയപ്പെടുന്നത്. വിപണിയിലും പനീർ ഇന്നു ധാരാളം ലഭ്യമാണ്. രണ്ടുതരം പനീറാണുള്ളത്. സോഫ്ട് പനീറും ഹാർഡ് പനീറും. പാചകം ചെയ്യാൻ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്റെ ഏറ്റവും വലിയ പ്രത്യേകത. സസ്യഭുക്കുകളായയവർക്ക് ലഭിക്കേണ്ട പ്രോട്ടീന്റെ വലിയ ഒരു പങ്കു പനീറീൽ നിന്നും ലഭിക്കും.

  • കാൽസ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.
  • എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് പ്രതിരോധിക്കുന്നു.
  • ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പനീറിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും ഇത് സഹായകമാണ്.
  • സിങ്ക് ധാരാളം അടങ്ങിയ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്.
  • വിറ്റാമിൻ ബി12 ധാരാളം അടങ്ങിയ പനീർ തലച്ചോറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിൻ ബി12-ൻറെ കുറവ് ഉള്ളവർക്ക്.
  • സ്ട്രെസും ഉൽകണ്ഠയും കുറയ്ക്കാനും പനീർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
  • പനീറിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, പോസ്ഫറസ് ഇവ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളിൽ എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്കും സഹായിക്കുന്നു.
  • വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആയതുകൊണ്ട് തന്നെ കഠിനവ്യായാമത്തിൽ ഏർപ്പെടുന്ന കായികതാരങ്ങൾക്ക് വ്യായാമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്താവുന്നതാണ്.

പനീർ വീട്ടിലുണ്ടാക്കാം

വീട്ടിൽത്തന്നെ പനീർ ഉണ്ടാക്കിയാൽ കൊഴുപ്പിന്റെ അളവ്? കുറയ്ക്കാം. ഇതിനായി രണ്ടു ലീറ്റർ പാൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയോ നാരങ്ങനീരോ ചേർക്കാം. പാൽ ഏതാണ്ട് തൈര് പോലെ ആയ ശേഷം വെള്ളം വാർന്നു പോകാൻ ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞു തൂക്കിയിടുക. അതിനുശേഷം കട്ടിയുള്ള ഒരു പാത്രത്തിന്റെ അടിയിൽ അമർത്തി 20 മിനിറ്റ് വയ്ക്കുക. ഏതാണ്ട് 200 ഗ്രാം പനീർ ഇതിൽ നിന്ന്? ലഭിക്കും. സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന, ഏറെ രുചികരമായ ഒരു വിഭവമാണ് പനീർ.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.