കുടംപുളി എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടോ? കുടം പുളി മരം പൂക്കുന്നതു ഡിസംബർ-മാർച്ച് മാസങ്ങളിലാണ്. ജൂൺ-ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിലാകും. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കുടംപുളി എന്നാൽ മീൻ കറിക്ക് പുളിയും രുചിയും കൂട്ടാനുള്ള വസ്തു എന്നു മാത്രം കരുതുന്നവരുണ്ടാകാം. എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് Garcinia Cambogia എന്ന ശാസ്ത്രനാമമുള്ള കുടംപുളി. പഴുത്ത കുടംപുളി ഉണക്കിയശേഷം വർഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാം.
- ശരീരഭാരം കുറയ്ക്കാൻ കുടംപുളി സഹായിക്കും.കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് (HSA) അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളോടൊപ്പം ഇതു കൂടി ചേരുമ്പോൾ ശരീരത്തിന് ഏറെ ഗുണം ചെയ്യും. കൊഴുപ്പുണ്ടാക്കുന്ന എൻസൈമുകളെ HCA തടയും കൂടാതെ വ്യായാമശേഷം അസ്ഥീപേശികളിൽ ഗ്ലൈക്കോജൻ സംഭരിക്കുന്നത് കൂട്ടുകയും ചെയ്യുന്നു.
- വിശപ്പു നിയന്ത്രിക്കുന്നു. ഇതുമൂലം കൃത്യസമയത്തും കൃത്യമായ അളവിലും ഭക്ഷണം കഴിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും.
- ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
- മോണയ്ക്ക് ബലം ലഭിക്കുന്നതിനു കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊള്ളുക.
- മാനസിക പിരിമുറുക്കം കുറയ്ക്കുന്നു. കുടംപുളി സത്തിലടങ്ങിയ HCA സംയുക്തം രക്തത്തിലെ കോർട്ടി സോളിന്റെ അളവിനെ നിയന്ത്രിക്കും. മാനസിക പിരിമുറുക്കതിന് കാരണമാകുന്ന ഒരു പ്രധാന ഹോർമോണാണ് കോർട്ടിസോൾ. ഇതിനെ നിയന്ത്രിക്കാൻ കുടംപുളിക്ക് സാധിക്കുന്നു. ഓക്സീകരണ സമ്മർദം കുറയ്ക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ റെസ്പോൺസും മെച്ചപ്പെടുത്തുന്നു.പ്രമേഹം നിയന്ത്രിക്കുന്നു. ഗ്ലൂക്കോസ് മെറ്റബോളിസം നിയന്ത്രിക്കുന്നു.
- ക്ഷീണം, പേശികൾക്കു തളർച്ച ഇവയെല്ലാം അകറ്റി ഊർജ്ജമേകുന്നു. വിഷാദം അകറ്റുന്നു. കുടംപുളിയിലടങ്ങിയ ഓർഗാനിക് സംയുക്തങ്ങൾ വിഷാദം അകറ്റുന്നു.
- കൊളസ്ട്രോൾ കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതിറോസ്ക്ലീറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം ഇവയൊക്കെ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

അവക്കാഡോയുടെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.