Sections

സ്വര്‍ണ്ണവില കുതിക്കുന്നു; 120 രൂപയുടെ വര്‍ധനവ്-പിന്നില്‍ ?

Tuesday, Dec 14, 2021
Reported By admin
gold

ഇന്ന് വീണ്ടും പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്

 


കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്ന് വില കൂടിയത്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,200 രൂപയാണ്. ഗ്രാമിന് 15 രൂപ കൂടി 4525 രൂപയായി. ഇന്നലെ വരെ പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു വില.കഴിഞ്ഞ ശനിയാഴ്ച്ചയാണ് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചത്. ഇന്ന് വീണ്ടും സമാനമായ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഡിസംബര്‍ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബര്‍ നാലിന് 35,800 രൂപയായത്.

കഴിഞ്ഞ വ്യാഴാഴ്ച മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ്ണവില 250 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 4818 ആയിട്ടാ്ണ് ക്ലോസ് ചെയ്തത്.കമ്മോഡിറ്റി മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, യുഎസിലെ പണപ്പെരുപ്പം 6.80 ശതമാനമായി ഉയര്‍ന്നതാണ്, ആഭ്യന്തര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. 1982 ന് ശേഷം യുഎസ് സിപിഐ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയിട്ടുണ്ടെന്നും അതിനാല്‍ മഞ്ഞ ലോഹത്തിന്റെ വിലയില്‍ ഇനിയും ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാമെന്നും അവര്‍ പറയുന്നു.

കമ്മോഡിറ്റി മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, സ്പോട്ട് മാര്‍ക്കറ്റില്‍ സ്വര്‍ണ്ണത്തിന്റെ വില ഔണ്‍സിന് 1760-നും MCX-ല്‍ 10 ഗ്രാമിന് 46,800-നും മുകളിലാകുന്നതുവരെ സ്വര്‍ണ്ണ നിക്ഷേപകര്‍ 'ബൈ ഓണ്‍ ഡിപ്സ്' തന്ത്രം നിലനിര്‍ത്തണം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് എംസിഎക്സ് ഉള്‍പ്പടെയുള്ള ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരാനുള്ള അധിക കാരണമെന്ന് അവര്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.