Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് 1,520 രൂപയുടെ വർധന

Monday, Feb 23, 2026
Reported By Admin
Kerala Gold Price Jumps ₹1,520; Hits ₹1,18,320

സംസ്ഥാനത്ത് സ്വർണവിലിയൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 1,520 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,320 രൂപയിലേക്ക് ഉയർന്നു. ശനിയാഴ്ചയും സ്വർണവിലയിൽ വർധന നേരിട്ടിരുന്നു. 1,400 രൂപയാണ് ശനിയാഴ്ച സ്വർണത്തിന് കൂടിയത്. ഫെബ്രുവരി 17ന് 1,13,080 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില വർധിക്കുകയായിരുന്നു.

നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിവസം വില കുത്തനെ ഇടിഞ്ഞ് 1,07,920 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഫെബ്രുവരി നാലോടുകൂടി വീണ്ടും 1,17,720 രൂപയിലേക്ക് ഉയർന്ന സ്വർണം പിന്നീടുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 190 രൂപ വർധിച്ച് 14,790 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.