Sections

സുരക്ഷയേകുന്ന സമ്പാദ്യം;ഈ സ്വര്‍ണ്ണ നിക്ഷേപത്തിന് ജനപ്രീതിയേറുന്നു

Wednesday, Nov 03, 2021
Reported By admin
gold investment

ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വര്‍ണ്ണത്തിനുടമയാകാന്‍ സഹായിക്കുന്ന നിക്ഷേപം

 

സ്വര്‍ണ്ണം എപ്പോഴും സുരക്ഷയേകുന്ന സമ്പാദ്യമായി തന്നെയാണ് നമ്മളൊക്കെ കരുതുന്നതും വാങ്ങുന്നതും.അതുപോലെ തന്നെ വിശ്വാസവും സുരക്ഷിതത്വം നിറഞ്ഞതുമാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതും.എന്നാല്‍ നിക്ഷേപമെന്ന് കരുതി ഒരു പരിധിയില്‍ കൂടുതല്‍ സ്വര്‍ണം ആഭരണമായി വാങ്ങുന്നത് നഷ്ടമാണ്. കാരണം സ്വര്‍ണ്ണം വാങ്ങുമ്പോള്‍ നല്‍കുന്ന പണത്തില്‍ നിന്ന് വ്യത്യസ്തമാണ് പിന്നീട് വില്‍ക്കേണ്ടി വരുമ്പോള്‍ ലഭിക്കുന്ന തുക. കാരണം പണിക്കൂലി പണിക്കുറവ് തുടങ്ങിയവയൊക്കെ കാരണങ്ങളായി സ്വര്‍ണ്ണ വിലയില്‍ വ്യത്യാസം ഉണ്ടാക്കുന്നു.

പുതിയ ലോകത്തിന് പരിചിതമായി മാറിയ നിക്ഷേപ രീതികളില്‍ ഏറ്റവും ജനപ്രിയമായ ഇടിഎഫിനെ കുറിച്ചാണ് ഈ ലേഖനം.എന്താണ് ഗോള്‍ഡ് ഇടിഎഫ്? ഗോള്‍ഡ് ഇടിഎഫ് എന്നാല്‍ മ്യൂച്വല്‍ ഫണ്ട് രൂപത്തിലുള്ള സ്വര്‍ണമാണ്. നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വര്‍ണ്ണത്തിനുടമയാകാന്‍ സഹായിക്കുന്ന നിക്ഷേപം കൂടിയാണ് ഇത്. ആഭ്യന്തര വിപണിയിലെ സ്വര്‍ണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്സ്‌ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ വ്യക്തിഗത സ്റ്റോക്കുകള്‍ പോലെ പ്രവര്‍ത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡ് ചെയ്യുകയും ചെയ്യുന്നു. വ്യക്തമായി പറഞ്ഞാല്‍ ഭൗതിക രൂപത്തിലുള്ള സ്വര്‍ണ്ണത്തെ പേപ്പറില്‍ അല്ലെങ്കില്‍ ഡീമാറ്റ് രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് ഗോള്‍ഡ് ഇടിഎഫ്.

ഈ ഗോള്‍ഡ് ഇടിഎഫുകളെ 99.5% ശുദ്ധമായ ഫിസിക്കല്‍ ഗോള്‍ഡ് ബാറുകളെ പ്രതിനിധീകരിക്കുന്നു. അവ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഓഹരി എപ്പോള്‍ വേണമെങ്കിലും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഗോള്‍ഡ് ഇടിഎഫിന്റെ യൂണിറ്റ് ഒരു ഗ്രാം സ്വര്‍ണ്ണമാണ്. നിങ്ങളുടെ ഗോള്‍ഡ് ഇടിഎഫ് ഭൗതിക സ്വര്‍ണ്ണമാക്കി മാറ്റണമെങ്കില്‍ നിങ്ങള്‍ വാങ്ങിയ യൂണിറ്റുകള്‍ വില്‍ക്കുകയും ആ പണം ഉപയോഗിച്ച് കൊണ്ട് സ്വര്‍ണ്ണ നാണയമോ ആഭരങ്ങളായോ വാങ്ങുകയോ വേണം.ഓരോ ദിവസവും സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന വ്യത്യാസം അനുസരിച്ച് യൂണിറ്റിന്റെ വാല്യൂ കൂടുകയും കുറയുകയും ചെയ്യും. സ്വര്‍ണത്തിന് വിലകുറവുള്ളപ്പോള്‍ കൂടുതല്‍ തുകയ്ക്ക് വാങ്ങിക്കുകയും വില കുതിച്ചുയരുമ്പോള്‍ വില്‍ക്കുകയും ചെയ്യാം.

പ്രധാന ബാങ്കുകള്‍ വഴിയോ ഓണ്‍ലൈനായോ, മൊബൈല്‍ ആപ്പ് വഴിയോ അക്കൗണ്ട് തുടങ്ങാം. ആപ്പ് വഴിയാണെങ്കില്‍ ഇടിഎഫിന്റെ ഓരോ ദിവസത്തെയും വാല്യൂ നേരിട്ട് അറിയാനും സാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.