Sections

സ്വര്‍ണ എക്‌സ്‌ചേഞ്ച് സംവിധാനവുമായി സെബി; ഇനി ഓഹരി പോലെ തന്നെ

Thursday, Sep 30, 2021
Reported By admin
gold exchange

സ്വര്‍ണ്ണത്തെ ഇലക്ട്രോണിക് ഗോള്‍ഡ് രസീതുകളാക്കി മാറ്റാന്‍ അവസരം
 

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മാതൃകയില്‍ ഇനി സ്വര്‍ണ്ണവും.സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ഗോള്‍ഡ് എക്‌സ്‌ചേഞ്ചിനുള്ള മാര്‍ഗ്ഗ രേഖ പുറത്തിറക്കി.അതായത് ഇനി ഓഹരികള്‍ പോലെ സ്വര്‍ണ്ണം വില്‍ക്കാനും വാങ്ങാനും സാധിക്കും.ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റ് രൂപത്തിലാകും ഇടപാടുകള്‍ നടക്കുക.


സ്വര്‍ണ്ണത്തെ ഇലക്ട്രോണിക് ഗോള്‍ഡ് രസീതുകളാക്കി മാറ്റാനും സാധാരണ സ്റ്റോക്ക് പൊലെ എക്‌സ്‌ചേഞ്ചുകള്‍ വഴി ട്രേഡ് ചെയ്യാനും വിണ്ടും എളുപ്പത്തില്‍  ഫിസിക്കല്‍ സ്വര്‍ണ്ണമാക്കി മാറ്റാനും കഴിയുന്ന ഒരു സംവിധാനമാണ് സെബി അവതരിപ്പിക്കുന്നത്.

ജൂണ്‍ 18 വരെ പൊതു ജനങ്ങള്‍ക്ക് ഈ പദ്ധതിയിലുളള അഭിപ്രായം രേഖപ്പെടുത്താനും സെബി അവസരം ഒരുക്കിയിട്ടുണ്ട്.ഇതിനു ശേഷം അന്തിമ തീരുമാനെടുത്തേക്കും.

വോള്‍ട്ട് മാനേജര്‍, ക്ലിയറിംഗ് കോര്‍പ്പറേഷന്‍, ഡിപ്പോസിറ്ററി, എക്‌ചേഞ്ചുകള്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴിയാണ് സ്വര്‍ണ്ണ വ്യാപാരം ഇലക്ട്രോണിക് ഗോള്‍ഡ് രസീത് വഴി നടക്കുന്നത്. രജിസ്‌റ്റേര്‍ഡ് വോള്‍ട്ടര്‍ മാനേജര്‍ ആകാന്‍ സെബിയില്‍ 50 കോടി ആസ്തിയുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.

ഒരു വ്യക്തിക്ക് തന്റെ പക്കലുള്ള ഭൗതിക സ്വര്‍ണ്ണം ഇജിആര്‍ ആക്കി മാറ്റുന്നതിന് വോള്‍ട്ട് മാനേജരെ സമീപിക്കാവുന്നതാണ്.വോള്‍ട്ട് മാനേജര്‍ ഫിസിക്കല്‍ സ്വര്‍ണ്ണത്തെ ഇജിആര്‍ ആയി മാറ്റി ഒരു അന്താരാഷ്ട്ര സെക്യൂരിറ്റി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഐഎസ്‌ഐഎന്‍) നല്‍കും. അതിന് ശേഷം ഇജിആര്‍ നിലവിലുള്ള എക്‌സ്‌ചേഞ്ചുകളിലൂടെ ട്രേഡ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല ഇജിആറിനെ വളരെ എളുപ്പത്തില്‍ വിണ്ടും ഭൗതിക സ്വര്‍ണമാക്കി മാറ്റുവാനും സാധിക്കും.ആദ്യഘട്ടത്തില്‍ ഒരു കിലോഗ്രാം,100 ഗ്രാം,50 ഗ്രാം തുടങ്ങിയ അളവിലാകും വ്യാപാരം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.