Sections

ജിയോയില്‍ തലമുറമാറ്റം; മുകേഷ് അംബാനി രാജിവെച്ചു; പുതിയ ചെയര്‍മാന്‍ ?

Tuesday, Jun 28, 2022
Reported By admin
mukesh ambani

ജിയോയുടെ ഡയറക്ടര്‍ സ്ഥാനമാണ് മുകേഷ് അംബാനി രാജിവെച്ചത്


ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ഡിജിറ്റല്‍ കമ്പനിയായ ജിയോയില്‍ തലമുറമാറ്റം. മുകേഷ് അംബാനി ജിയോയുടെ തലപ്പത്ത് നിന്ന് രാജിവെച്ചു ഒഴിഞ്ഞു. ജിയോയുടെ ഡയറക്ടര്‍ സ്ഥാനമാണ് മുകേഷ് അംബാനി രാജിവെച്ചത്. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍. 

നിലവില്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ആകാശ് അംബാനി.  പങ്കജ് മോഹന്‍ പവാറാണ് കമ്പനിയുടെ പുതിയ എംഡി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തലമുറമാറ്റത്തിന് അംഗീകാരം നല്‍കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.