Sections

ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം

Monday, Aug 22, 2022
Reported By MANU KILIMANOOR

സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം

എല്‍.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ സര്‍ക്കാര്‍ /എയ്ഡഡ് / സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് / മെഡിക്കല്‍ കോളേജ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പോളിടെക്നിക് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ നിന്നും ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്്/ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കും ഇതേ വിഷയത്തില്‍ പ്രോജക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷിക്കാം.

മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2345627, 8289827857


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.