- Trending Now:
ശരീരത്തിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ, ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റാതെ വരുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് ശരീരം എത്തുന്നതാണ് പ്രമേഹം. പ്രമേഹരോഗികൾ ദിവസവും തുടരേണ്ട ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ചാണ് താഴെ പറയുന്നത്.
പ്രോട്ടീൻ, പ്രതിരോധശേഷിയുള്ള അന്നജം, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ചോളത്തിൽ നിറയെ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകൾ കൊണ്ടും സമ്പന്നമാണ് ചോളം.
ഇവയിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒമേഗ -3 ഫാറ്റി ആസിഡിന്റെ നല്ല ഉറവിടമാണ് മത്സ്യം. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തിനെതിരെ പോരാടാനും ഒമേഗ -3 ശരീരത്തെ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. അതിരാവിലെ തന്നെ ഡയബെറ്റിസ് ഉള്ളവർ ഇത് കഴിക്കുന്നതാണ് ഉത്തമം.
തിനയെ വിശേഷിപ്പിക്കുന്നത് ഡയബറ്റിക് ഫൂഡ് എന്നാണ്. നാരുകളാൽ സമൃദ്ധമായ തിന പ്രമേഹരോഗികൾക്ക് ഉത്തമമാണ്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളെക്കാൾ പോഷകമൂല്യമേറെയാണ് തിനയ്ക്ക്. മറ്റ് ധാന്യങ്ങളെക്കാൾ പ്രോട്ടീനും നാരുകളും കൂടുതലുണ്ട്. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവും. അതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമഭക്ഷണമാണ് തിന.
രക്ത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് സഹായകരമാകുന്നത്.
ഓട്സിലെ അലിയുന്ന നാരായ ബീറ്റാ ഗ്ലൂക്കൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. റോൾഡ് ഓട്സ് (നാരുകൾ കൂടുലടങ്ങിയിരിക്കുന്നത്) തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓട്സിന്റെ പാചകരീതിയും പ്രധാനമാണ്. ഓട്സ് അധികനേരം കുറുക്കുന്നതും വെള്ളത്തിൽ വേവിച്ചെടുക്കുന്നതും അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ നേർപ്പിച്ച പാൽ ചേർത്തുള്ള പാചകരീതികളും ഓട്സ് ഉപയോഗിച്ചുള്ള ഇഡലി, ദോശ തുടങ്ങിയവയും പ്രമേഹരോഗികൾക്ക് ഗുണകരമാണ്.
പ്രമേഹനിയന്ത്രണത്തിൽ നെല്ലിക്കയ്ക്ക് ഗുണകരമായ പങ്കു വഹിക്കാൻ കഴിയും. നെല്ലിക്ക പ്രമേഹരോഗികൾക്ക് ഒരു സപ്പോർട്ടിങ് സപ്ലിമെൻറാണ്. നെല്ലിക്കയിലെ വൈറ്റമിൻ സിയും ഫീനോളിക് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ... Read More
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈനല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഉലുവ തിളപ്പിച്ച വെള്ളം മാത്രം കുടിച്ചാൽ ഉലുവയുടെ മുഴുവൻ ഗുണവും ലഭിക്കുകയില്ലന്നും പഠനങ്ങൾ പറയുന്നു.
പയറുവർഗങ്ങളിലെ പോഷകഘടങ്ങൾ പ്രമേഹരോഗികൾക്കു ഉത്തമമാണ്. പയറുവർഗങ്ങളിൽപ്പെട്ട മുതിര, ചെറുപയർ, രജ്മ, സോയാബീൻ തുടങ്ങിയവയിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇതു പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒപ്പം വിശപ്പു കുറയ്ക്കാനും.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.