Sections

വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ

Monday, Apr 15, 2024
Reported By Soumya
Coconut Oil

വെളിച്ചെണ്ണ കൂടുതലായി ഉപയോഗിച്ചാൽ കൊളസ്ട്രോൾ കൂടും ഹൃദ്രോഗ സാധ്യതയേറും എന്നുമുള്ള ധാരണയിലാണ് നമ്മൾ. എന്നാൽ വെളിച്ചെണ്ണയുപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

  • രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കാനും അതുവഴി പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താൻ വെളിച്ചെണ്ണ സഹായിക്കുന്നു.
  • വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന സാച്വറേറ്റഡ് ഫാറ്റി ആസിഡുകൾ ലോറിക് ആസിഡ് കാപ്രിക് ആസിഡ്,വൈറ്റാമിൻ ഇ, കെ, അയേൺ തുടങ്ങിയ പല ഘടകങ്ങളും ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നവയാണ്.
  • മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. വെളിച്ചെണ്ണ മുടിക്ക് മൃദുത്വം നൽകും,താരൻ പോകാനും മുടിയിലെ പ്രോട്ടീൻ വളർച്ച വർദ്ധിക്കാനും വെളിച്ചെണ്ണ സാഹായിക്കുന്നു. അതിനാൽ മുടിയുടെ വളർച്ച വർദ്ധിക്കുകയും ചെയ്യുന്നു.
  • ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന കാര്യത്തിൽ വെളിച്ചെണ്ണ മുൻപന്തിയിലാണ്. ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും ഹൃദയപ്രശ്നങ്ങൾ തടഞ്ഞു നിർത്താനും ഇത് സഹായിക്കുന്നു.
  • ശരീരത്തിലെ കൊഴുപ്പും തടിയും പ്രത്യേകിച്ചും വയറിന്റെ ഭാഗത്തു രൂപപ്പെടുന്ന ദേഷകരമായ കൊഴുപ്പ് നീക്കാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ.
  • വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ, ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണം നഷ്ടമാകുന്നില്ല. എത്ര ഉയർന്ന താപനിലയിൽ പാകം ചെയ്താലും വെളിച്ചെണ്ണ ഉപയോഗിച്ചാൽ പോഷകാംശം അതേപടി നിലനിൽക്കും.
  • മറവിരോഗം പിടിപെട്ടവർക്ക് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കൾ സ്ഥിരമായി നൽകിയാൽ, രോഗത്തിന് ആശ്വാസം ലഭിക്കുകയും ചിലരിൽ നന്നായി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
  • മുടിയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണയേക്കാൾ നല്ലൊരു മരുന്ന് വേറെയില്ല. സ്ഥിരമായി വെളിച്ചെണ്ണ തേച്ച് കഴുകുന്നത്, മുടികൊഴിച്ചിലും താരനും ഒഴിവാക്കി, കൂടുതൽ മൃദുത്വവും അഴകും നൽകുന്നു. കൂടാതെ ആരോഗ്യമുള്ള മുടി നന്നായി തഴച്ചുവളരുന്നതിനും ഇത് സഹായിക്കും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.