Sections

എള്ളെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ

Saturday, Apr 13, 2024
Reported By Soumya
Sesame Oil

എള്ളിൽ നിന്ന് ഉരുത്തിരിഞ്ഞ ഭക്ഷ്യയോഗ്യമായ സസ്യ എണ്ണയാണ് എള്ളെണ്ണ. പെഡാലിയേസി കുടുംബത്തിൽ പെട്ടതാണ് എള്ള്. അവയിൽ പ്രോട്ടീൻ, ബി വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

എള്ളെണ്ണ പാചകത്തിന് പലരും വളരെ കുറവു മാത്രമേ ഉപയോഗിക്കാറുള്ളൂ. ദേഹത്തു പുരട്ടാനും വിളക്കു കത്തിയ്ക്കാനുമൊക്കെയേ പലരും ഇത് ഉപയോഗിക്കാറുള്ളൂ. എന്നാൽ എള്ളെണ്ണയ്ക്ക് ധാരാളം ആരോഗ്യവശങ്ങളുണ്ട്. എള്ളെണ്ണയിൽ വിറ്റാമിൻ ഇ, സെസാമിൻ, സെസാമോലിൻ തുടങ്ങിയ പ്രകൃതിദത്ത ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ മനുഷ്യ ശരീരത്തിന് നല്ലതാണെന്ന് തെളിയിക്കുന്നു. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് എള്ളെണ്ണ ഏറെ നല്ലതാണ്. കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങളും എള്ളെണ്ണയിൽ തീരെ കുറവാണ്. ഇതുകൊണ്ടു തന്നെ പാചകത്തിന് എള്ളെണ്ണ ഉപയോഗിക്കുന്നത് ഏറെ നല്ലതുമാണ്.

  • മുറിവേറ്റതും വീക്കമുള്ളതുമായ ചർമ്മത്തെ ചികിത്സിക്കുന്നതിൽ എള്ളെണ്ണയുടെ ഉപയോഗം വളരെ ഫലപ്രദമാണ്. എണ്ണ ചർമ്മത്തിൽ ആഴത്തിൽ തുളച്ചുകയറുകയും മുറിവ് വേഗത്തിൽ സുഖപ്പെടുത്തുന്ന വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.
  • അനാവശ്യ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത സൺസ്ക്രീനാണ് എള്ളെണ്ണ.
  • രക്തധമനികളിൽ ബ്ലോക്കുണ്ടാകാതിരിയ്ക്കാൻ എള്ളെണ്ണ ഏറെ നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.
  • രക്തസമ്മർദം കുറയ്ക്കാൻ എള്ളെണ്ണ ഏറെ നല്ലതു തന്നെ. ഇതിലെ പോളിസാച്വറേറ്റഡ് കൊഴുപ്പുകൾ, സീസമീൻ, സീസമോൾ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.
  • എള്ളെണ്ണയിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ടോക്സിനുകളെ അകറ്റുന്നു. ഇത് ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും.
  • ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ എള്ളെന്ന നല്ലതാണ്. ഇതിലെ പോളിസാച്വറേറ്റഡ്, അൺസാച്വറേറ്റഡ് കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്.
  • ഇറച്ചിയുടെ മണവും ഗുണവുമെല്ലാം കാത്തു സൂക്ഷിയ്ക്കാൻ എള്ളെണ്ണയ്ക്കു കഴിയും. പ്രത്യേകിച്ച് ഇറച്ചി ഫ്രീസ് ചെയ്തു സൂക്ഷിയ്ക്കുമ്പോൾ.
  • പ്രമേഹം കുറയ്ക്കുവാനും എള്ളെണ്ണ നല്ലതു തന്നെ. ഇത് ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധശേഷി കുറയ്ക്കുന്നു.
  • ചില പാചകഎണ്ണകളിൽ കൊഴുപ്പു കൂടുതലാണ്. ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുന്നതിൽ നിന്നും തടയുന്നു. ശരീരത്തിന് ക്ഷീണവും തളർച്ചയുമുണ്ടാകുന്നതിന് ഇത് കാരണമാകും. എന്നാൽ എള്ളെണ്ണയ്ക്ക് ഈ പ്രശ്നങ്ങളില്ല.
  • എല്ലിന്റെ ആരോഗ്യത്തിന് എള്ളെണ്ണ നല്ലതാണ്. ഇത് എല്ലിന് ഉറപ്പു നൽകും.
  • ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിന് എള്ളെണ്ണ നല്ലതു തന്നെ.
  • ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനുള്ള ഔഷധമായും എള്ളെണ്ണ ഉപയോഗിക്കാറുണ്ട്. ഇതുവഴി കുടൽ ആരോഗ്യത്തിനും എള്ളെണ്ണ സഹായിക്കും.
  • പല്ലിന്റെയും വായയുടേയും ആരോഗ്യത്തിനും എള്ളെണ്ണ നല്ലതു തന്നെ.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.