Sections

കസ്റ്റമർ വാല്യൂ, റെസ്പെക്ട്, ട്രസ്റ്റ്; ബിസിനസ് വിജയത്തിന്റെ രഹസ്യം

Saturday, Nov 15, 2025
Reported By Soumya
Customer Value and Respect: The Core of Business Success

കസ്റ്റമറിനെ വിലമതിക്കുമ്പോൾ അവർ വെറും ഇടപാടുകാരനല്ല... അവർ നിങ്ങളുടെ ബ്രാൻഡിന്റെ പ്രചാരകരും, വിശ്വാസികളുമായി, വളർച്ചയുടെ ശക്തിയായി മാറുന്നു. ബിസിനസ് ലോകത്ത് ഒരു കാര്യം മാത്രമാണ് ഒരിക്കലും പഴകാത്തത് കസ്റ്റമറിനെ ബഹുമാനിക്കുകയെന്നത്. ഉൽപ്പന്നം നല്ലതായിരിക്കാം, വില കുറവായിരിക്കാം, മാർക്കറ്റിംഗ് ശക്തമായിരിക്കാം... പക്ഷേ, മാന്യമായി ഇടപെടുന്ന ഒരു ബിസിനസുകാരനെയാണു ആളുകൾ മനസ്സിൽ നിലനിർത്തുന്നത്.

  • ബിസിനസ്സിലെ ഏറ്റവും വലിയ സത്യം. വിലമതിക്കുന്നവനോട് മാത്രമാണ് ആളുകൾ വീണ്ടും വരുന്നത്. അവരെ മനുഷ്യനായി, അതിഥിയായി, ബഹുമാനത്തോടെ കാണുക.
  • ഭാഷക്കും ശബ്ദത്തിനും ബിസിനസിൽ വലിയ ശക്തിയുണ്ട്.സൗമ്യത, വിനയം, ക്ഷമ ഇവ പ്രൊഫഷണലിസത്തിന്റെ അടയാളങ്ങളാണ്. കോപം, അവഗണന, അഹങ്കാരം ഇവ ബിസിനസ് നശിപ്പിക്കും.
  • സമയത്ത് പ്രതികരിക്കുന്നത് തന്നെ ഒരു വലിയ കസ്റ്റമർ എക്സ്പീരിയൻസാണ്. അവർ ചോദിക്കാൻ മുമ്പ് അപ്ഡേറ്റ് നൽകുന്നത് പ്രീമിയം സർവീസിന്റെ ലക്ഷണമാണ്.
  • പറഞ്ഞത് ചെയ്യുക ഇതാണ് റിയൽ ബ്രാൻഡിംഗ്. വാക്ക് പാലിക്കുന്ന ആളെ കസ്റ്റമർ ഒരിക്കലും മറക്കില്ല. ട്രസ്റ്റ് ഒരു ദിവസം ഉണ്ടാകുന്നതല്ല പക്ഷേ ഒരു വാക്ക് തെറ്റിയാൽ ഒരു ദിവസത്തിൽ നഷ്ടമാകും.
  • ഏറ്റവും വലിയ പരസ്യം കസ്റ്റമർ റിക്കമ്മെന്റേഷനാണ്. പണം ചെലവഴിച്ച് ചെയ്യുന്ന പരസ്യത്തെക്കാൾ ശക്തം ഒരു കസ്റ്റമറുടെ ജനുവിൻ റിവ്യു ആണ്.
  • ഒരു താങ്ക്സ്,ഒരു സ്മൈൽ.ഒരു ഫോളോ അപ്പ് മെസ്സേജ്,ഇവ ബിസിനസിന്റെ വിലയേറിയ ഇൻവെസ്റ്റ്മെന്റ്സ് ആണ്. സർവീസ് നല്ലത് ആണെങ്കിൽ, മാർക്കറ്റിംഗ് സ്വയം നടക്കും.

കസ്റ്റമർ വാല്യൂ, റെസ്പെക്ട്, ട്രസ്റ്റ് ഈ മൂന്നു ചേർന്നതാണ് വിജയത്തിന്റെ പാത.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.