- Trending Now:
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം ത്രൈമാസത്തിൽ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 153 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലിത് 152 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 32 ശതമാനം വർധനവോടെ 292 കോടി രൂപയിലെത്തി. ത്രൈമാസാടിസ്ഥാനത്തിലെ വർധനവ് അഞ്ചു ശതമാനമാണ്.
ബാങ്കിന്റെ ആകെ നിക്ഷേപം 21 ശതമാനം വാർഷിക വർധനവോടെ 33,407 കോടി രൂപയിൽ നിന്നും 40,460 കോടി രൂപയിൽ എത്തിയതായും ആകെ വായ്പകൾ 28 ശതമാനം വാർഷിക വർധനവോടെ 28,639 കോടി രൂപയിൽ നിന്നും 36,677 കോടി രൂപയിലെത്തിയതായും 2025 ഡിസംബർ 31ലെ കണക്കുകൾ വ്യക്തമാക്കുന്നു.
റീട്ടെയിൽ രംഗത്തെ വളർച്ച നിർണായകമാകുന്ന പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തിക വർഷം മുതൽ തങ്ങൾ വൻ തോതിലുള്ള വളർച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ബാങ്ക് മാനേജിങ് ഡയറക്ടർ, സിഇഒ എന്നിവർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡിജിറ്റൽ രംഗത്ത് പുത്തൻ നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. നിരവധി സേവനങ്ങളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. എസ്ബിഎസ് വിഷൻ 2030 ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ത്രൈമാസത്തിലും പുരോഗമനപരമായ മെച്ചപ്പെടുത്തലുകളാണ് തങ്ങളുടെ ലക്ഷ്യമെന്നും മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.