Sections

കെഎസ് യുഎമ്മിൽ ഇന്നൊവേഷൻ അംബാസഡർമാർ: താല്പര്യപത്രം ക്ഷണിക്കുന്നു

Thursday, Jan 29, 2026
Reported By Admin
KSUM Invites Applications for Innovation Ambassadors Program

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ് യുഎം) സോഷ്യൽ എൻറർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്നൊവേഷൻ അംബാസഡർമാരാകാൻ വ്യക്തികളിൽ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നു.

സാമൂഹിക- ഗ്രാമീണ മേഖലകളിലെ സംരംഭകർ, കൂട്ടായ്മകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം.

സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം നിർദേശിക്കാൻ കഴിയുന്ന ആശയദാതാക്കളേയും പ്രാരംഭഘട്ട സംരംഭകരേയും കണ്ടെത്തുവാൻ ഇന്നൊവേഷൻ അംബാസഡർമാർ കെഎസ് യുഎമ്മിനെ സഹായിക്കണം. സാമൂഹിക, ഗ്രാമീണ സംരംഭകർക്കൊപ്പം സ്വമേധയാ പ്രവർത്തിക്കുന്നതിനും മികച്ച സാമൂഹിക സംരംഭക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിലും അംബാസഡർമാർക്ക് താല്പര്യമുണ്ടായിരിക്കണം.

ഇത്തരം സംരംഭങ്ങൾ തിരിച്ചറിയുന്നതിലൂടെ സമൂഹത്തിന് ഗുണകരമായ ആശയങ്ങളുള്ള സാമൂഹിക സംരംഭകരുടെ കൂട്ടായ്മ സൃഷ്ടിക്കാനും കെഎസ് യുഎമ്മിൻറെ പിന്തുണ ഉറപ്പാക്കാനും സാധിക്കും.

ksum.in/Innovation_Ambassadors എന്ന ലിങ്ക് വഴി ഓൺലൈനായി 2026 ജനുവരി 31-നകം താല്പര്യപത്രം സമർപ്പിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.