Sections

സ്മാർട്ടും സുരക്ഷിതവുമായി ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾക്കായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 'ഈസി'

Wednesday, Jan 28, 2026
Reported By Admin
Ujjivan SFB Launches ‘Ezy’ Digital Banking Platform

  • മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങുകളിലായി സ്മാർട്ടും ലളിതവുമായ വ്യക്തിഗത സംവിധാനം ലഭ്യമാക്കുന്ന ഇരുന്നൂറിലേറെ സവിശേഷതകൾ

കൊച്ചി: ഡിജിറ്റൽ ഫസ്റ്റ് രീതികളെ കൂടുതൽ ശക്തമാക്കിക്കൊണ്ട് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് കൂടുതൽ മെച്ചപ്പെടുത്തിയ മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങ് സംവിധാനമായ ഉജ്ജീവൻ 'ഈസി' (ഇ ഇസഡ് വൈ) അവതരിപ്പിച്ചു. ചെറുകിട ഉപഭോക്താക്കൾക്കു വേണ്ടിയുള്ള ഉജ്ജീവൻ ഈസി ഏകീകൃതവും സുരക്ഷിതവുമായ ബാങ്കിങ് അനുഭവങ്ങളാണ് ലഭ്യമാക്കുക. മൊബൈൽ, വെബ് ചാനലുകളിലൂടെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ഗുജറാത്തി, മറാത്തി, ബംഗാളി, ഒഡിയ, പഞ്ചാബി, തമിഴ് എന്നീ ഒൻപതു ഭാഷകളിൽ ഇതു ലഭിക്കും.

ഇരുന്നൂറിലേറെ ബാങ്കിങ് സവിശേഷതകളാവും ഈ സംവിധാനത്തിലൂടെ ലഭിക്കുക. ഇതിൽ തൊണ്ണൂറിലേറെയും പുതിയ സൗകര്യങ്ങളുമാണ്. സേവിങ്സ്, പെയ്മെൻറ്സ്, വായ്പകൾ, നിക്ഷേപങ്ങൾ തുടങ്ങിയവയിൽ കൂടുതൽ ആഴത്തിലുള്ള സേവനങ്ങളുമായി ദൈനംദിന ബാങ്കിങ് കൂടുതൽ ലളിതമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പുതുതലമുറ രീതിയിൽ വികസിപ്പിച്ചിട്ടുള്ള ഉജ്ജീവൻ ഈസി കൂടുതൽ വേഗത ലഭ്യമാക്കുകയും സേവനങ്ങൾ വിപുലമാക്കുകയും പുതിയ സേവനങ്ങൾ അവതരിപ്പിക്കാൻ ബാങ്കിനെ പര്യാപ്തമാക്കുകയും ഉപഭോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാൻ അവസരമൊരുക്കുയും ചെയ്യും.

അക്കൗണ്ട് മാനേജ്മെൻറ്, ഫണ്ട് കൈമാറ്റം, സ്ഥിര നിക്ഷേപങ്ങളും റിക്കറിങ് നിക്ഷേപങ്ങളും, ബിൽ അടക്കൽ, ഡെബിറ്റ് കാർഡ് കൈകാര്യം ചെയ്യൽ, ജിഎസ്ടി അടക്കൽ, ഡീമാറ്റും എൻപിഎസും അടക്കമുള്ള നിക്ഷേപ സേവനങ്ങൾ തുടങ്ങിയവ ഒരൊറ്റ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കും. നിലവിലുള്ള സേവനങ്ങൾക്കു പുറമെ വായ്പ സേവനങ്ങളും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് സ്റ്റേറ്റ്മെൻറുകൾ, പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ, ഉപഭോക്താക്കളുമായി വ്യക്തിഗത ഇടപെടലുകൾ തുടങ്ങിയവ കൂടിയുള്ളത് ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു. ഇതിലൂടെ സമഗ്രവും സമ്പൂർണവുമായി ബാങ്കിങ് അനുഭവങ്ങളും ലഭിക്കും.

ഡിജിറ്റൽ സാക്ഷരതയുടെ കാര്യത്തിൽ വിവിധ തട്ടുകളിൽ നിൽക്കുന്ന ഉപഭോക്താക്കളെയെല്ലാം ഉൾപ്പെടുത്തുന്ന വിധത്തിൽ എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധ ചെലുത്തിയാണ് ഇതു രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക സുരക്ഷാ സംവിധാനമായ എഡികെ ഉൾപ്പെടുത്തുക വഴി ഇതിൻറെ സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പുകൾ, ഡിവൈസ് തലത്തിലെ വെല്ലുവിളികൾ, സൈബർ വെല്ലുവിളികൾ എന്നിവയ്ക്കെതിരെയും സുരക്ഷ നൽകും.

ഡിജിറ്റൽ സേവനങ്ങൾ പ്രത്യേകമായി നിൽക്കാതെ ഡിജിറ്റൽ സംവിധാനങ്ങളെല്ലാം ഏകീകരിക്കുന്ന രംഗത്തേക്കുള്ള ബാങ്കിൻറെ മാറ്റമാണ് ഉജ്ജീവൻ ഈസി ചൂണ്ടിക്കാട്ടുന്നതെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് സ്ട്രാറ്റജി ആൻറ് ട്രാൻസ്ഫോർമേഷൻ വിഭാഗം മേധാവി ദീപക് അഗർവാൾ പറഞ്ഞു. കൂടുതൽ വേഗത്തിൽ പുതുമകൾ അവതരിപ്പിക്കാനും ആഴത്തിലുള്ള ഉപഭോക്തൃ ബന്ധം സാധ്യമാക്കാനും സുസ്ഥിര ബിസിനസ് വളർച്ച ഉറപ്പാക്കാനും സാധിക്കും. അതോടൊപ്പം വിശ്വാസ്യതയിലും ലാളിത്യത്തിലും സുരക്ഷയിലും എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിലുമുള്ള ശ്രദ്ധ പതിപ്പിക്കുന്നതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.