- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിൻറെ അഞ്ച് കാമ്പസുകളിലായി 77-ാമത് റിപ്പബ്ലിക് ദിനം പതാക ഉയർത്തി ആഘോഷിച്ചു.
പാർക്ക് സെൻററിൽ (ഫേസ്-1) ടെക്നോപാർക്ക് ചീഫ് ടെക്നിക്കൽ ഓഫീസർ മാധവൻ പ്രവീൺ ദേശീയപതാക ഉയർത്തി.
ഫേസ് 3-ൽ ടെക്നോപാർക്ക് ഫിനാൻസ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് അജിത് രവീന്ദ്രൻ പതാക ഉയർത്തൽ ചടങ്ങിന് നേതൃത്വം നൽകി. ടെക്നോപാർക്ക് കസ്റ്റമർ റിലേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് വസന്ത് വരദ ഫേസ്-4 ൽ പതാക ഉയർത്തി. ടെക്നോപാർക്ക് ചീഫ് ഫിനാൻസ് ഓഫീസർ വിപിൻ കുമാർ എസ് കൊല്ലം ടെക്നോപാർക്കിൽ (ഫേസ്-5) പതാക ഉയർത്തി.
ടെക്നോപാർക്ക് ജീവനക്കാരും എസ്ഐഎസ്എഫ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.