Sections

'വി ആർ ഇൻ എ സൂപ്പ്'': അവ്‌നിത് സിംഗ് നയിക്കുന്ന പങ്കാളിത്ത കലാപ്രവർത്തനം

Tuesday, Jan 27, 2026
Reported By Admin
We Are in a Soup Art Event at Kochi Biennale

കൊച്ചി: കലാകാരി അവ്നിത് സിംഗ് നയിക്കുന്ന ''വി ആർ ഇൻ എ സൂപ്പ്'' 2026 ജനുവരി 27, 28 തീയതികളിൽ ഫോർട്ട് കൊച്ചിയിലെ ബാസ്റ്റ്യൻ ബംഗ്ലാവിലുള്ള എബിസി ആർട്ട് റൂമിൽ, കൊച്ചി-മുസിരിസ് ബിന്നാലെയുടെ ഭാഗമായി നടക്കും. പങ്കാളിത്ത കലാപ്രവർത്തനം, നിർമ്മിക്കൽ, പാചകം, വിളമ്പൽ, ഒരുമിച്ച് ഭക്ഷണം കഴിക്കൽ എന്നീ പങ്കുവെയ്ക്കുന്ന പ്രവൃത്തികളിലൂടെ ആളുകളെ കൂടിച്ചേരാൻ ഈ പരിപാടി ക്ഷണിക്കുന്നു.

പങ്കെടുക്കുന്നവർ ലളിതമായൊരു മണ്ണ് പാത്രം കൈകൊണ്ട് നിർമ്മിക്കുകയും, ഒരു പച്ചക്കറി കൂട്ടായ സൂപ്പ് പാത്രത്തിലേക്ക് സംഭാവനയായി കൊണ്ടുവരികയും ചെയ്യും. ഭക്ഷണം, ഓർമ്മ, അധ്വാനം, കൂട്ടായ്മ എന്നിവയെ സംയോജിപ്പിച്ച്, ഓരോ വ്യക്തിയുടെയും സാന്നിധ്യം രൂപപ്പെടുത്തുന്ന ഒരു സാമൂഹിക കൂട്ടായ്മ ആയിരിക്കുമിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.