- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ വാക്ക്-എ-തോൺ '26 എന്ന സ്റ്റെപ്പ് കൗണ്ട് ചലഞ്ച് പ്രഖ്യാപിച്ചു. സാംസങ് ഹെൽത്ത് ആപ്പിലൂടെയാണ് മത്സരം നടക്കുന്നത്.
രജിസ്ട്രേഷൻ ആരംഭിച്ചു. ചലഞ്ച് ജനുവരി 26 മുതൽ ഫെബ്രുവരി 24 വരെ നീളും. 30 ദിവസത്തിനുള്ളിൽ 2 ലക്ഷം ചുവടുകൾ പൂർത്തിയാക്കുന്നവർക്ക് സമ്മാനങ്ങൾക്ക് അർഹത ലഭിക്കും.
പങ്കെടുക്കുന്നവർക്ക് സാംസങ് ഹെൽത്ത് ആപ്പിൽ ചുവടുകൾ ട്രാക്ക് ചെയ്യാനും ലീഡർബോർഡിലൂടെ പ്രകടനം പരിശോധിക്കാനും കഴിയും. ലക്ഷ്യം പൂർത്തിയാക്കുന്നവർ സാംസങ് മെമ്പേഴ്സ് ആപ്പിലെ ബെനിഫിറ്റ്സ് വിഭാഗത്തിൽ ലഭിക്കുന്ന സ്ക്രാച്ച് കാർഡിലൂടെ ഭാഗ്യഡ്രോയിൽ പങ്കെടുക്കാം.
ഭാഗ്യഡ്രോയിൽ മൂന്ന് പേർക്ക് 10,000 രൂപയുടെ അമസോൺ ഗിഫ്റ്റ് കാർഡും, 1,000 പേർക്ക് 500 രൂപയുടെ അമസോൺ ഗിഫ്റ്റ് കാർഡും ലഭിക്കും.
ദൈനംദിന ശാരീരിക പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുള്ള സാംസങിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.