Sections

മികച്ച പ്ലേസ്മെന്റുകൾ നേടിയെടുത്ത് വിഐടി ഭോപ്പാൽ വിദ്യാർത്ഥികൾ

Sunday, Jan 25, 2026
Reported By Admin
VIT Bhopal 2026 Batch Achieves Record Placements

കൊച്ചി: ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 2026 ബിരുദ ബാച്ചിലെ വിദ്യാർത്ഥികൾ പഠനത്തിന്റെ മദ്ധ്യത്തിൽ തന്നെ മികച്ച തൊഴിലുകൾ കരസ്ഥമാക്കി റെക്കോർഡ് സൃഷ്ടിക്കുന്നു. ഇവരിൽ ഏറ്റവും ഉയർന്ന ശമ്പള വാഗ്ദാനം ലഭിച്ച വിദ്യാർത്ഥിക്കുള്ള പ്രതിവർഷ നേട്ടം 70 ലക്ഷം രൂപയാണ്. 2025 ജൂലൈയിൽ ഔദ്യോഗികമായി ആരംഭിച്ച പ്ലേസ്മെന്റ് സെഷൻ ഈ വർഷം മെയ് വരെ തുടരും. രജിസ്റ്റർ ചെയ്ത 2023 വിദ്യാർത്ഥികളിൽ 874 പേർക്ക് ഇതിനകം തന്നെ ജോലി ലഭിച്ചു കഴിഞ്ഞു. പ്ലേസ്മെന്റ് സെഷന്റെ പകുതിയിലേറെ ഇനിയും നടക്കാൻ ഇരിക്കുന്നതേയുള്ളു എന്നത് ഈ എണ്ണം കൂടുതൽ വർധിക്കുമെന്ന സൂചന തന്നെയാണു നൽകുന്നത്. പ്രതിവർഷം 5.2 ലക്ഷം രൂപയാണ് ഇവിടെ നിന്നുള്ളവർക്ക് തുടക്കത്തിൽ ലഭിക്കുന്ന ശരാശരി ശമ്പളം. ആഗോള തലത്തിലുള്ള മുൻനിര കമ്പനികൾ ഇവിടെ നിന്നുള്ള വിദ്യാർത്ഥികളെ തങ്ങളുടെ സ്ഥാപനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.