Sections

മിൽക്കി മിസ്റ്റ് ദാവോസിൽ വെച്ച് വൻകിട ഡയറി പദ്ധതികൾക്കായുള്ള ധാരണാ പത്രം ഒപ്പു വെച്ചു

Monday, Jan 26, 2026
Reported By Admin
Milky Mist to Set Up Mega Dairy Plant in Maharashtra

കൊച്ചി: രാജ്യത്തെ മുൻനിര മൂല്യ വർധിത ഡയറി സ്ഥാപനമായ മിൽക്കി മിസ്റ്റ് വൻകിട പാൽ സംസ്ക്കരണ യൂണിറ്റുകളും ഡയറി ഉൽപന്ന നിർമാണ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനായി മഹാരാഷ്ട്രാ സർക്കാരുമായി ധാരണാ പത്രം ഒപ്പു വെച്ചു.

ദാവോസിൽ നടക്കുന്ന വേൾഡ് ഇകണോമിക് ഫോറം വാർഷിക യോഗത്തിൽ വെച്ചാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻറെ സാന്നിധ്യത്തിൽ ഈ ധാരണാ പത്രം ഒപ്പു വെച്ചത്.

മിൽക്കി മിസ്റ്റ് സി.ഇ.ഒ ഡോ. കെ. രത്നം കരാറിൽ ഒപ്പുവെച്ചു. ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്ക് കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികളിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണിത്.

ഈ ധാരണാപത്രം പ്രകാരം, മിൽക്കി മിസ്റ്റ് പ്രതിദിനം 10 ലക്ഷം ലിറ്റർപാൽ സംസ്കരണ ശേഷിയുള്ള ഒരു പ്ലാൻറ് സ്ഥാപിക്കും. ഇത് പിന്നീട് 25 ലക്ഷം ലിറ്റർ വരെയായി ഉയർത്താൻ സാധിക്കുന്നതാണ്. പനീർ, യോഗർട്ട്, തൈര്, മൊസറെല്ല ചീസ്, ഐസ്ക്രീം, ബട്ടർ, നെയ്യ് തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ ഉത്പാദിപ്പിക്കും. എംഐഡിസി അനുവദിച്ച 1,94,866 ചതുരശ്ര മീറ്റർ (ഏകദേശം 48.15 ഏക്കർ) ഭൂമിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

800 പേർക്ക് നേരിട്ടു തൊഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ആകെ നിക്ഷേപം 1,130 കോടി രൂപയായിരിക്കും.

രാജ്യത്തെ ഡയറി മൂല്യശൃംഖല ശക്തിപ്പെടുത്തുന്നതിനൊപ്പം കർഷകർക്കും സമൂഹത്തിനും സുസ്ഥിരമായ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ധാരണാപത്രം. മഹാരാഷ്ട്രയുടെ പുരോഗമനപരമായ നയങ്ങളും ശക്തമായ അടിസ്ഥാന സൗകര്യങ്ങളും മികച്ച പാൽ ഉൽപ്പാദന മേഖലകളും തങ്ങളുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിന് അനുയോജ്യമായ പങ്കാളിയാക്കി മാറ്റുന്നുവെന്ന് ഡോ. കെ. രത്നം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.