- Trending Now:
കൊച്ചി: ലൈഫ് ഇൻഷുറൻസ് മേഖലയിലെ മുൻനിരക്കാരായ ടാറ്റ എഐഎ, ഇൻഷുറൻസ് അഡൈ്വസർമാർക്ക് സംരംഭകരായി വളരാനുള്ള അവസരം ഒരുക്കുന്ന ടാറ്റ എഐഎ ഓറ എന്ന പ്ലാറ്റ്ഫോം അവതരിപ്പിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയിൽ, ഇൻഷുറൻസ് അഡൈ്വസർമാരുടെ പങ്ക് വലിയ മാറ്റങ്ങൾക്ക് വിധേയമായി ക്കൊണ്ടിരിക്കുകയാണ്. യുവ പ്രൊഫഷണലുകൾക്ക് ടാറ്റ എഐഎ ഓറ ഒരു പൂർണ്ണ സംരംഭക അവസരമാണ് നൽകുന്നത്.
ഇന്ത്യയിൽ ഏകദേശം 31.5 ലക്ഷത്തിലധികം ലൈഫ് ഇൻഷുറൻസ് അഡൈ്വസർമാർ കുടുംബങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിൽ പങ്കുചേരുന്നു. സ്ഥിരമായ വളർച്ചയുണ്ടായിട്ടും ഇൻഷുറൻസ് സാന്ദ്രത ഇപ്പോഴും കുറവാണ്. ഇന്ത്യയുടെ ജിഡിപിയുടെ 3.7 ശതമാനം മാത്രമാണ് ലൈഫ് ഇൻഷുറൻസ് മേഖലയിൽ നിന്നുള്ളത്. ഈ മേഖലയിലെ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട്, 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനായി അടുത്ത തലമുറയിലെ അഡൈ്വസർമാരെ സജ്ജരാക്കുകയാണ് ടാറ്റ എഐഎ ഓറയുടെ ലക്ഷ്യം.
ടാറ്റ എഐഎയിൽ ഞങ്ങളുടെ അഡൈ്വസർമാരെ യഥാർത്ഥ സംരംഭകരായാണ് ഞങ്ങൾ കാണുന്നതെന്നും അവർ ഇൻഷുറൻസ് വിൽക്കുന്നതിനൊപ്പം ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ഭാവി സുരക്ഷിതമാക്കുകയും വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുകയാണെന്ന് ടാറ്റ എഐഎ അഡൈ്വസർ ഡിസ്ട്രിബ്യൂഷൻ ഹെഡ് അമിത് ദവെ പറഞ്ഞു. ടാറ്റ എഐഎ ഓറ അവർക്ക് ബിസിനസ് വളർത്താനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും ആവശ്യമായ ഉപകരണങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ എഐഎ ഓറ അഡൈ്വസർമാർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ മുതൽ മികച്ച പരിശീലനങ്ങൾ വരെ നൽകുന്നു. ഇടപാടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിശ്വാസത്തിലധിഷ്ഠിതമായ ദീർഘകാല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെ ഒരു ഇൻഷുറൻസ് അഡൈ്വസർ എന്ന നിലയിലുള്ള കാഴ്ചപ്പാട് തന്നെ ഓറ മാറ്റിയെഴുതുകയാണ്.
റീട്ടെയിൽ സം അഷ്വേർഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇൻഷുറൻസ് കമ്പനി എന്ന നിലയിലും 99.4 ശതമാനം ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ ഉള്ളതിനാലും ടാറ്റ എഐഎ ഈ മേഖലയിൽ വിശ്വസ്തമായ പേരായി തുടരുന്നു. 1.5 ലക്ഷത്തിലധികം അഡൈ്വസർമാർ ഇതിനകം ടാറ്റ എഐഎ കുടുംബത്തിൻറെ ഭാഗമാണ്. ടാറ്റ എഐഎ ഓറയുടെ സമാരംഭം അഡൈ്വസർമാരെ തങ്ങളുടെ ജോലിയെ ഒരു ബിസിനസ് പോലെ കാണാൻ പ്രേരിപ്പിക്കുകയും അവരെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇൻഷുറൻസ് അഡൈ്വസറി ഒരു കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ടാറ്റ എഐഎ ഓറയുടെ പിന്തുണയോടെ ലക്ഷ്യബോധമുള്ള ഒരു കരിയർ കെട്ടിപ്പടുക്കാൻ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.