Sections

കൊച്ചിക്കാർ അനുഭവിക്കുന്നത് ദേശീയ തലത്തിലുളളതിനേക്കാൾ കുറഞ്ഞ തോതിലെ അനിശ്ചിതത്വമെന്ന് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് സർവ്വേ

Thursday, Jan 29, 2026
Reported By Admin
Kochi Records Lower Uncertainty Levels Than National Average

കൊച്ചി: സാമ്പത്തിക സമ്മർദ്ദങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ, ജീവിതശൈലി വെല്ലുവിളികൾ, കൂടാതെ വ്യാപകമായ സാമൂഹിക സാമൂഹിക അസ്വാസ്ഥ്യങ്ങൾ എന്നിവ മൂലം ഇന്ത്യയിൽ അനിശ്ചിതത്വം ഉയർന്ന നിലയിൽ തുടരുകയാണ്.

ഈ വിവിധ മേഖലകളിലായി ജീവിതത്തിൽ അനുഭവിക്കുന്ന അനിശ്ചിതത്വം വിലിയിരുത്തിയപ്പോൾ കൊച്ചിയുടെ സ്ഥാനം മികച്ചതെന്ന് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് നടത്തിയ ദേശീയ സർവ്വേ ചൂണ്ടൺിക്കാട്ടുന്നു.

ഇതിനായി തയ്യാറാക്കിയ അനിശ്ചിത് സൂചികയിൽ കൊച്ചിയുടെ സൂചിക 65 ആണെങ്കിൽ ദേശീയ തലത്തിലുള്ളത് 79 ആണ്. ദക്ഷിണ മേഖലയുടെ സൂചിക 71 ആണെന്നും സർവ്വേ വ്യക്തമാക്കുന്നു.

സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ തലങ്ങളിലുള്ള സമ്മർദ്ദങ്ങളുടെ കാര്യത്തിൽ കൊച്ചി നിവാസികൾ അനുഭവിക്കുന്ന ദീർഘകാല ആത്മവിശ്വാസം കൂടിയാണ് ഇതു ചൂണ്ടൺിക്കാട്ടുന്നത്. വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ, ഉയർന്നുവരുന്ന ജീവിതച്ചെലവ്, ചികിത്സാപരമായ അടിയന്തര ആവശ്യങ്ങൾ തുടങ്ങിയവ ജനങ്ങളെ ആശങ്കയിലാക്കുന്ന പ്രധാന കാരണങ്ങളാണെന്നു സർവ്വേ ചൂണ്ടൺിക്കാട്ടുന്നു.

വൈറസ് ബാധ, പെട്രോൾ-എത്തനോൾ വിഷയം പോലുള്ള നയപരമായ മാറ്റങ്ങൾ, മാനസികാരോഗ്യ വെല്ലുവിളികൾ തുടങ്ങിയവയും ആശങ്ക ഉയർത്തുന്ന വിഷയങ്ങളാണ്. മൂന്ന് ഇൻഷുറൻസ് പോളിസികൾ ഉള്ളവരിൽ ആശങ്കകൾ താരതമ്യേന കുറവാണെന്നും സർവ്വേ വ്യക്തമാക്കുന്നുൺണ്ട്.

സാമ്പത്തിക സുരക്ഷ മുതൽ പരിസ്ഥിതിയും സാമൂഹിക ആശങ്കകളും വരെയുള്ള 11 വ്യത്യസ്ത മാനദണ്ഡങ്ങളിലായി 49 അഭിപ്രായങ്ങളെ സർവ്വേയുടെ ഭാഗമായി പരിഗണിച്ചത്. വിവിധ മേഖലകളുടെ അനിശ്ചിതത്വങ്ങളുടെ കാര്യത്തിൽ സ്ത്രീകളും പുരുഷൻമാരും സമാനമായ ചിന്താഗതികളാണ് ഇതിനിടെ പങ്കുവെച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.