Sections

പൊങ്ങ്: തേങ്ങയുടെ ഉള്ളിലെ പ്രകൃതിദത്ത ഔഷധം!

Tuesday, Aug 05, 2025
Reported By Soumya
Amazing Health Benefits of Coconut Sprout (Pongu)

തേങ്ങക്കുള്ളിൽ വെളുത്ത് കാണപ്പെടുന്ന ഒന്നാണ് പൊങ്ങ്. തേങ്ങയേക്കാൾ ആരോഗ്യ ഗുണങ്ങൾ പൊങ്ങിനുണ്ട്. പല വിധ രോഗങ്ങൾക്കും പ്രതിവിധിയാണ് പൊങ്ങ്.തേങ്ങ കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് പൊങ്ങിലുള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം.

  • ജീവകങ്ങൾ, ധാതുക്കൾ, പോഷകങ്ങൾ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
  • ദഹനസംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് പൊങ്ങ്. നെഞ്ചെരിച്ചിൽ, വയറിന്റെ അസ്വസ്ഥത എന്നിവയെ ഇല്ലാതാക്കാൻ പൊങ്ങ് ഉത്തമമാണ്.
  • കൊളസ്ട്രോൾ ശരീരത്തിന് ആരോഗ്യകരമായതാണ്. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ഏറ്റവും ഫലപ്രദമാണ് പൊങ്ങ്.
  • പ്രമേഹം ഉള്ളവരിൽ ഇൻസുലിന്റെ ഉത്പാദനം കൃത്യമാക്കുന്നതിന് പൊങ്ങ് കഴിക്കുന്നത് സഹായിക്കുന്നു.
  • ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും വളരെ ഉത്തമമായിട്ടുള്ള ഒന്നാണ് പൊങ്ങ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് പൊങ്ങ് വളരെയധികം സഹായിക്കുന്നു.
  • അമിതഭാരത്തിന് പരിഹാരം കാണാൻ ഏറ്റവും ഉത്തമമായിട്ടുള്ളതാണ് പൊങ്ങ്. ഇത് കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു.
  • ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നു സംരക്ഷണം ഏകുന്നു.
  • അർബുദത്തെ പ്രതിരോധിക്കുന്നു. പ്രത്യേകിച്ച് ഇൻസുലിന്റെ അഭാവം മൂലമുണ്ടാകുന്ന അർബുദത്തെ.
  • ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.