- Trending Now:
ഖാദി മേഖലയെ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാരിന്റെയും കോഴിക്കോട് സർവോദയ സംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മിഠായി തെരുവിലെ ഖാദി ഗ്രമോദ്യോഗ് എംബോറിയത്തിൽ ആഗസ്റ്റ് രണ്ട് മുതൽ സെപ്റ്റംബർ നാല് വരെയാണ് ഓണം ഖാദി മേള. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ഇളവുകളോടെയും ക്രെഡിറ്റ് കാർഡ് സൗകര്യത്തിലും മേളയിൽ ലഭിക്കും. സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശരഹിത ക്രെഡിറ്റ് കാർഡ് സൗകര്യവും ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം റിബേറ്റും മേളയിൽ ലഭ്യമാണ്.
16 ഇനങ്ങൾ അടങ്ങിയ 'സ്വദേശി സ്വാദ്' ഓണക്കിറ്റിന്റെ ആദ്യ വിൽപ്പനയും മേളയിൽ നടന്നു. വനിതകൾക്കായി വിലക്കുറവിൽ 'ഖാദി നയന' ചുരിദാർ ബ്രാൻഡിനൊപ്പം കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ, ദോത്തികൾ, ഷർട്ട് പീസ്, കിടക്കകൾ, ബേക്കറി ഉൽപന്നങ്ങൾ, ഗ്രോസറി ഉൽപന്നങ്ങൾ, പാലക്കാടൻ മൺപാത്രങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, പച്ചക്കറി വിത്തുകൾ, പലചരക്ക് വിഭവങ്ങൾ തുടങ്ങി ആയിരത്തിലധികം ഗ്രാമ വ്യവസായ ഉൽപന്നങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലതർ ഉൽപന്നങ്ങൾ, ചെരിപ്പുകൾ, ഫർണിച്ചറുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ 10 ശതമാനം വിലക്കുറവിൽ ലഭിക്കും. രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനം.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സർവോദയ സംഘം സെക്രട്ടറി എം കെ ശ്യാമപ്രസാദ്, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ജയശ്രീ, കൗൺസിലർ എസ് കെ അബൂബക്കർ, സർവോദയ സംഘം പ്രസിഡന്റ് കെ കെ മുരളീധരൻ, ആർട്ടിസ്റ്റ് വി പി അനുപമ, ഖാദി ഗ്രാമോദ്യോഗ് എംബോറിയം മാനേജർ ടി ഷൈജു തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.