Sections

കേരളപ്പിറവി സ്പെഷ്യൽ റിബേറ്റ് മേളയ്ക്ക് തുടക്കം; ഖാദി തുണിത്തരങ്ങൾക്ക് 30% വരെ കിഴിവ്

Saturday, Nov 01, 2025
Reported By Admin
Kerala Khadi Board Special Rebate Fair Begins Today

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന സ്പെഷ്യൽ റിബേറ്റ് മേളയ്ക്ക് ഇന്ന് (നവംബർ 1) തുടക്കമാകും. നവംബർ അഞ്ച് വരെ നടക്കുന്ന മേളയിൽ, ഖാദി തുണിത്തരങ്ങൾക്ക് 30% വരെ ഗവൺമെന്റ് റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഖാദി ബോർഡിന്റെ കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭ്യമാകും.

കോട്ട മൈതാനം, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകൾ , തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറുമുകളിലും , മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശിൽപ്പകളിലും പ്രത്യേക മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വിൽപ്പനശാലകളിലും ഖാദി കോട്ടൺ, സിൽക്ക്, മനില ഷർട്ടിങ് എന്നീ തുണിത്തരങ്ങളും, ഒപ്പം ഉന്ന കിടക്കകൾ, തേൻ, മറ്റ് ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2534392.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.