Sections

കാലത്തിനൊപ്പം മാറുന്ന ഖാദി ഉത്പനങ്ങൾ മേളയിൽ ശ്രദ്ധ ആകർഷിക്കുന്നു

Wednesday, May 21, 2025
Reported By Admin
Khadi Board Showcases Trendy Handspun Fashion with 35% Rebate at Ente Keralam 2025

ദിനംപ്രതി മാറി കൊണ്ടിരിക്കുന്ന വസ്ത്രധാരണ രീതിയാണ് നമുക്കുള്ളത്. പുതിയ തലമുറ അതിവേഗം മാറി വരുന്ന ട്രെൻഡുകളിൽ ശ്രദ്ധ പതിപ്പിക്കുന്നവരാണ്. പക്ഷേ ഖാദിയിൽ മാറുന്ന സ്റ്റെലുകൾ കിട്ടുമോ എന്ന സംശയം എല്ലാവരിലും ഉണ്ട്. എന്നാൽ ആ ധാരണ മാറ്റാൻ സമയമായിരിക്കുന്നു....

ഖാദി ഒരു വസ്ത്രമല്ല അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ചർക്കയിൽ കൈകൊണ്ട് നെയ്തെടുക്കുന്ന വസ്ത്രങ്ങൾ പ്രത്യേക മുഖമുദ്ര ചാർത്തുന്നവയും. അത്തരത്തിലുള്ള വസ്ത്രങ്ങൾ പുത്തൻ ട്രെൻഡിൽ 35 ശതമാനം റിബേറ്റോടുകൂടി ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ്

എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്ന ഖാദി ബോർഡിന്റെ സ്റ്റാൾ.

പുത്തൻ ഡിസൈനുകളിലുള്ള ഖാദി സാരികൾ, മുണ്ടുകൾ, കുർത്തകൾ, ചുരിദാർ തുണിത്തരങ്ങൾ, ഷർട്ടുകൾ, ഷർട്ട് തുണികൾ തുടങ്ങി നിരവധി ഉത്പനങ്ങളാണ് വിപണനത്തിനും പ്രദർശനത്തിനുമായി മേളയിൽ ഖാദി സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ തേൻ, ചന്ദനത്തിരി തുടങ്ങി മറ്റനവധി ഉത്പനങ്ങളും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.