ഭാരം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കാറുണ്ട്. അതുപോലെ തന്നെ ഭാരം കൂട്ടാനും ചില ഭക്ഷണങ്ങൾ സഹായിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ ഭാരം കുറഞ്ഞവർക്ക് ആവശ്യത്തിന് ശരീരഭാരം കൂടാൻ ഡ്രൈഫ്രൂട്ട്സ് സഹായിക്കും. ഭാരം കൂടാൻ സഹായിക്കുന്ന ചില ഡ്രൈഫ്രൂട്ട്സ് ഇവയാണ്.
- ഉയർന്ന തോതിൽ കൊഴുപ്പും കലോറിയും അടങ്ങിയതാണ് നിലക്കടല. ഇത് ഭാരം കൂടാൻ സഹായിക്കും. മസിൽ മാസ് കൂടാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും നിലക്കടല സഹായിക്കും.
- കോപ്പർ, മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിനുകൾ എന്നിവ ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നു.കലോറി കൂട്ടാൻ എളുപ്പത്തിൽ സഹായിക്കുന്നതാണിത്. അതിനാൽ തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഇത് സഹായിക്കും.
- പിസ്തയിൽ കൊഴുപ്പും കലോറിയും കൂടുതലായുണ്ട്. ശരീരഭാരം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെ പേരുകേട്ടതാണ് ലഘുഭക്ഷണങ്ങളിൽ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ കുറച്ച് ലക്ഷ്യമിടുന്ന ആളുകൾക്ക് കഴിക്കാൻ ഒട്ടും അനുയോജ്യമായതല്ല പിസ്ത. മറിച്ച് ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ഇഷ്ടാനുസരണം ദിവസത്തിൽ ഉടനീളം കഴിക്കാവുന്നതാണ്. രണ്ടും മൂന്നും തവണകളായി കുറച്ചു പിസ്ത നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
- കൈക്കുമ്പിളിൽ ഒതുങ്ങുന്ന അത്രയും ആൽമണ്ടിൽ പോലും 170 കലോറി അടങ്ങിയിട്ടുണ്ട്. ആറ് ഗ്രാം പ്രോട്ടീൻ, നാല് ഗ്രാം ഫൈബർ, 15 ഗ്രാം നല്ല കൊഴുപ്പ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്.
- ഇതിൽ ഉയർന്ന തോതിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് ഭാരം കൂട്ടാൻ സഹായിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് കൂടുതൽ ഉപയോഗിക്കരുത്.
- വാൽനട്ട് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ശരീരഭാരം കൂട്ടണമെങ്കിൽ ഉയർന്ന ഊർജം ലഭിക്കുന്ന വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.